#Sarath Chandra gave 59 crores to BJP| ആദ്യം പ്രതി, പിന്നെ മാപ്പുസാക്ഷി; ശരത് ചന്ദ്ര ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി നല്‍കിയത് 59.5 കോടിയെന്ന് ആം ആദ്മി


ന്യൂഡല്‍ഹി; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടു വഴി നല്‍കിയ സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി. ശരത് ചന്ദ്ര ബിജെപിക്ക് ഇലക്ടല്‍ ബോണ്ട് വഴി 59.5 കോടി സംഭാവന നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ശരത് ചന്ദ്രയെ മുന്‍നിര്‍ത്തി കെജരിവാളിനെ ബിജെപി കുടുക്കുകയായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു. ആദ്യം പ്രതിയായ ശരത് ചന്ദ്ര മാപ്പുസാക്ഷിയായത് ഇലക്ടറല്‍ ബോണ്ട് ആയി കോടികള്‍ നല്‍കിയതിനെ തുടര്‍ന്നാണെന്ന് ആംആദ്മി നേതാക്കള്‍ ആരോപിച്ചു. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശരത് ചന്ദ്രയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നു. അന്ന് നല്‍കിയ മൊഴികളില്‍ ആംആദ്മി പാര്‍ട്ടിയെ കുറിച്ചോ കെജരിവാളിനെ കുറിച്ചോ ഒന്നും അറിയില്ലെന്നാണ് ശരത് ചന്ദ്രമൊഴി നല്‍കിയത്. ജയില്‍വാസത്തിന് പിന്നാലെയാണ് ഇയാള്‍ മൊഴിമാറ്റിയതെന്നും ആംആദ്മി നേതാക്കള്‍ പറഞ്ഞു.

ബിജെപിക്ക് തെരഞ്ഞെടുപ്പ് ബോണ്ട് നല്‍കിയാണ് ശരത് ചന്ദ്ര അരബിന്ദോ ഫാര്‍മയുടെ കള്ളപ്പണം വെളുപ്പിച്ചതെന്നും റെഡ്ഡിയുടെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ലെന്നും ആം ആദ്മി നേതാക്കള്‍ ആഴിമതി നടത്തിയിട്ടില്ലെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Read Previous

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു;പത്തുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Read Next

#YSR Congress stuck in election squad inspection| പാര്‍ട്ടി ചിഹ്നം പതിച്ച അയ്യായിരം സാരികള്‍; പെട്ടിയില്‍ മുഖ്യമന്ത്രിയുടെ പടം; ഇലക്ഷന്‍ സ്‌ക്വാഡ് പരിശോധനയില്‍ കുടുങ്ങി വൈഎസ്ആര്‍ കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »