പാമ്പിന്റെ ഉടമ സർക്കാർ’; പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി കർഷകൻ, തലപുകച്ച് മന്ത്രി


കാസർകോട്; പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി കർഷകൻ മന്ത്രിക്ക് മുന്നിൽ. വെള്ളരിക്കുണ്ട്‌ താലൂക്ക്തല അദാല ത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിനു മുന്നിലാണ് കർഷകന്റെ പരാതി എത്തിയത്. ’പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം ’ എന്നായിരുന്നു കെ.വി.ജോർജിന്റെ നിലപാട്. നഷ്ടപരിഹാരം തേടി ഒരു വർഷമായി അലയുകയാണ് ജോർജ്. 

കഴിഞ്ഞ വർഷം ജൂണിലാണ് ജോർജിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥി എത്തുന്നത്. കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കൂട്ടിലു ണ്ടായിരുന്ന കോഴികളെ ഒന്നാകെ വിഴുങ്ങി. വിവരമറിഞ്ഞെത്തിയ വനപാലകർ പാമ്പിനെ കൊണ്ടുപോയി വനത്തിൽവിട്ടു. കോഴികൾ മുഴുവൻ നഷ്ടപ്പെട്ടതോടെ ജോർജ് പ്രതിസന്ധിയിലായി. അതോടെ പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോർജ് വനം വകുപ്പധികൃതരെ സമീപിക്കുകയായിരുന്നു.

പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെ ത്തുടർന്നാണ് അദാലത്തിൽ മന്ത്രിയെ കാണാനെത്തിയത്. അദാലത്തിൽ എത്തി അഹമ്മദ് ദേവർകോവിലിനേയും കളക്ടറേയും സബ്കളക്ടറേയും കണ്ട് കാര്യം അവതരിപ്പിച്ചു. ഇത് കേട്ട് ഇവർ കുറേനേരം തലപുകച്ചെങ്കിലും അനുകൂല മറുപടി വന്നില്ല. പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നുമാത്ര മായിരുന്നു ഉറപ്പ്.


Read Previous

സൗദി അറേബ്യയിലെ ജനസംഖ്യ 3,21,75,224 ആയി വര്‍ധിച്ചു; വിദേശികളിൽ മുന്നിൽ ബംഗ്ലാദേശ്, രണ്ടാം സ്ഥാനത്ത് ഇന്ത്യ, രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 68%വും റിയാദ് മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ : പുതിയ സെന്‍സസ് ഡാറ്റ ഇപ്രകാരം.

Read Next

ഹജ് കർമത്തിനായി സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി മക്കയിൽ എത്തിയ മലയാളി തീർഥാടക മതാഫിൽ കുഴഞ്ഞുവീണ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »