Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരക്കേറിയ സീസണില്‍ ഇന്ത്യ- അമേരിക്ക റൂട്ടില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയത് 60 വിമാനങ്ങള്‍


ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ ഇന്ത്യ- അമേരിക്ക റൂട്ടുകളില്‍ എയര്‍ ഇന്ത്യ റദ്ദാക്കി യത് 60ഓളം വിമാനങ്ങള്‍. തിരക്കേറിയ സീസണായ നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കൂടുതുല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. തിര ക്കേറിയ സമയങ്ങളില്‍ സര്‍വീസുകള്‍ റദ്ദാക്കിയത് യാത്രക്കാരിലുള്‍പ്പെടെ ഞെട്ട ലുണ്ടാക്കിയിരിക്കുകയാണ്.

റദ്ദാക്കിയ സര്‍വീസുകളില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കും ഷിക്കാഗോയിലേക്കു മുള്ള സര്‍വീസുകളും ഉള്‍പ്പെടുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ കഴിയാത്തതും വിതരണ ശൃംഖലയുടെ പരിമിതി കളും കാരണം ചില വിമാനങ്ങള്‍ തിരികെ സര്‍വീസില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത തെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ലക്ഷ്യസ്ഥാനങ്ങളുടെ പേര് നല്‍കാതെ നവംബര്‍ മുതല്‍ ഡിസംബര്‍ വരെ പരിമിതമായ സര്‍വീസുകള്‍ റദ്ദാക്കിയതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസുകളില്‍ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ‘നവംബര്‍ 15 നും ഡിസംബര്‍ 31 നും ഇടയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ടണ്‍, ഷിക്കാഗോ, നെവാര്‍ക്ക്, ന്യൂയോ ര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള 60 വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്, ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന വിമാനങ്ങള്‍ ലഭ്യമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

ഡല്‍ഹി-ഷിക്കാഗോ റൂട്ടിലെ 14 വിമാനങ്ങളും ഡല്‍ഹി-വാഷിങ്ടണ്‍ റൂട്ടിലെ 28 വിമാനങ്ങളും ഡല്‍ഹി-എസ്എഫ്ഒ റൂട്ടില്‍ 12 വിമാനങ്ങളും മുംബൈ-ന്യൂയോര്‍ക്ക് റൂട്ടിലെ നാല് വിമാനങ്ങളും ഡല്‍ഹി-നെവാര്‍ക്ക് റൂട്ടില്‍ രണ്ട് വിമാനങ്ങളും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.


Read Previous

പണം കിട്ടിയാല്‍ സതീശന്‍ എന്തും പറയും, സിപിഎം വിലക്കെടുത്ത് പറയിപ്പിക്കുന്നത്’: ആരോപണം തള്ളി തൃശൂര്‍ ജില്ലാ പ്രസിഡന്റ്

Read Next

പാചകവാതക വില വീണ്ടും കൂട്ടി; 61.50 രൂപയുടെ വര്‍ധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »