ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി വിലയിരുത്ത പ്പെട്ടിരുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ മിന്നും ജയം ഫെനലില്‍ മാറ്റുരയ്ക്കാന്‍ തയാറെടുക്കുന്ന യുഡിഎഫ് ക്യാമ്പിനുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയില്‍ സെഞ്ച്വറിയടിക്കുമെന്നു പ്രഖ്യാപിച്ച എല്‍ഡിഎഫിന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു കഴിയുമ്പോള്‍ അംഗബലം ഒന്നു കൂടി കുറഞ്ഞിരിക്കുന്നു. 99 ല്‍ നിന്ന് 98ലേക്ക് എല്‍ഡിഎഫിനെ കൂപ്പുകുത്തിക്കാന്‍ കഴിഞ്ഞു എന്നത് കഴിഞ്ഞ 9 വര്‍ഷമായി തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന്‍റെ ആത്മവിശ്വാസമുയര്‍ത്താന്‍ ഉതകുന്നതാണെന്ന് ഉറപ്പ് .
തുടക്കത്തില്‍ പി വി അന്‍വര്‍ വലിച്ചിടാന്‍ നോക്കിയ ഊരാക്കുടുക്കില്‍ നിന്ന് ശ്രദ്ധയോടെ തലയൂരിയ നയതന്ത്രം മുതല്‍ തുടങ്ങുകയാണ് യുഡിഎഫിന്‍റെ വിജയം. ഇതിന് ഏറെ പഴി മാധ്യമങ്ങളില്‍ നിന്നും രഹസ്യമായി യുഡിഎഫ് നേതാക്കളില്‍ നിന്നും കേള്‍ക്കേണ്ടി വന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി പേര് മുന്നോട്ടു വയ്ക്കുകയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പരസ്യമായി തള്ളുകയും ചെയ്ത തീരുമാനം അന്‍വറിനു തന്നെ തിരിച്ചടിയായി. സ്ഥാനാര്‍ഥിയെ അംഗീകരിക്കാതെ യുഡിഎഫിലേക്ക് പ്രവേശിപ്പിക്കില്ലെന്ന ഒറ്റ ഉപാധിവച്ച് അന്‍വറിനെ തളച്ചത് സതീശന്‍റെ കര്‍ശന നിലപാടായിരുന്നു.
അന്‍വറിനെകൂടി കൂടെ കൂട്ടേണ്ടതായിരുന്നു എന്ന അഭിപ്രായത്തിന് യുഡിഎഫ് നേതൃയോഗത്തില്‍ കൃത്യമായി നിലപാടു പറഞ്ഞും വിജയിക്കാന്‍ കഴിയുന്നതിന്‍റെ സാധ്യത നേതൃത്വത്തിനു വിശദീക രിച്ചും സതീശന്‍ തന്‍റെ നിലപാടിനെ ശക്തമായി ന്യായീകരിച്ചപ്പോള്‍ മനസില്ലാ മനസോടെയെങ്കിലും വഴങ്ങുകയല്ലാതെ നേതാക്കള്‍ക്കു മുന്നില്‍ മറ്റു വഴികളുണ്ടായില്ല.
സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കും മുന്‍പുള്ള അവസാന തെരഞ്ഞെടുപ്പില്‍ ആധികാരിക രാഷ്ട്രീയ ജയം എന്നതിനപ്പുറം അന്‍വറിന്‍റെ ചുമലിലേറിയുള്ള വിജയം വരുന്ന പൊതു തിരഞ്ഞെ ടുപ്പിലുളവാക്കാന്‍ പോകുന്ന അപകടവും സതീശന്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തി. ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ ക്രെഡിറ്റ് അപ്പാടെ അന്‍വര്‍ ഹൈജാക്ക് ചെയ്യുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന കൃത്യമായ രാഷ്ട്രീയവും സതീശന് യുഡിഎഫ് നേതൃത്വത്തിന പ്രത്യേകിച്ചും മുസ്ലീംലീ ഗിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.
ഇതൊക്കെയാണ് ലീഗ് നേതൃത്വം പൂര്‍ണമായി സതീശന്‍റെ ലൈനില്‍ നില്‍ക്കാനിടയാക്കിയത്. ഈ ഒരു തീരുമാനവുമായി സതീശന്‍ പരസ്യമായി രംഗത്തു വന്നതിനു ശേഷം ഒരു നേതാവില്‍ നിന്നും എതിര്‍ ശബ്ദം പോലും ഇതിനെതിരെ ഉയര്‍ന്നില്ലെന്നതും യുഡിഎഫ് കെട്ടുറപ്പിനുള്ള തെളിവായി. പിന്നെ സതീശന്റെ തീരുമാനത്തിനെതിരെ ചെറുതും വലുതുമായ ഒരു നേതാവും രംഗത്തെത്തിയില്ല. അങ്ങനെ യാണ് അന്‍വറിന് സ്വന്തം വഴി തിരഞ്ഞെടുക്കേണ്ടി വന്നത്.
ഈ ആദ്യ ഘട്ട വിജയത്തിനു ശേഷം സംസ്ഥാനമാകമാനമുള്ള യുഡിഎഫ് യന്ത്രത്തെ കൃത്യമായി നില മ്പൂരില്‍ വിന്യസിക്കുന്നതിലും യുഡിഎഫ് നേതൃത്വം വിജയിച്ചു. പുതുതായി കടന്നു വന്ന കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും മലപ്പുറത്തെ മുസ്ലീംലീഗ് നേതൃത്വവും ഒരു പഴുതുമില്ലാതെ ജനങ്ങളിലേക്കി റങ്ങി. ആകെയുള്ള ഏഴു പഞ്ചായത്തില്‍ ആറിടത്തും നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലും ജൈത്രയാത്ര തുടരാന്‍ യുഡിഎഫിന് സഹായകമായതും ഈ കൃത്യമായ വിന്യാസമാണ്. വിവാദങ്ങളുയര്‍ത്തി യുഡിഎഫിനെ പ്രതിരോധത്തിലാക്കാനുള്ള എല്‍ഡിഎഫ് തന്ത്രങ്ങളും വേണ്ടത്ര വിജയിച്ചില്ലെന്നു വേണം കരുതാന്‍.
അന്‍വര്‍ യുഡിഎഫിനു തന്നെ തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്‍റെ പ്രസ്താവനയില്‍ തൊടാതിരിക്കാന്‍ തുടക്കം മുതലേ യുഡിഎഫ് ശ്രദ്ധിച്ചു. ക്ഷേമ പെന്‍ഷനെ കൈക്കൂലിയെന്ന് കെ സി വേണുഗോപാല്‍ അധിക്ഷേപിച്ചെന്ന ആരോപണം വലിയ തോതില്‍ യുഡി എഫിനെതിരായ ആയുധമായി ഉയര്‍ത്താനുള്ള ശ്രമങ്ങളും വേണ്ടത്ര വിജയിച്ചില്ല.
മലപ്പുറം മുന്‍ ഡിസിസി പ്രസിഡന്‍റും 2021 ല്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന അന്തരിച്ച വിവി പ്രകാശിന്റെ കുടുംബത്തെ വിവാദങ്ങളിലേക്ക് കൊണ്ടു വന്ന് യുഡിഎഫ് ക്യാമ്പില്‍ വിള്ളലുണ്ടാക്കാനുള്ള എല്‍ഡിഎഫ് ശ്രമങ്ങളെ ആ കുടുംബം തന്നെ മുന്നില്‍ നിന്നു തടുത്തതും എല്‍ഡി എഫിനേറ്റ പ്രഹരമായി. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു യുഡിഎഫ് ക്യാമ്പിന്‍റെ തിരിച്ചടി.
ഇതില്‍ ഏറ്റവും മുഖ്യം മലയോരമേഖലയായ മണ്ഡലത്തിലെ വന്യ ജീവി ആക്രമണങ്ങളും മലയോര ജനതയുടെ ജീവല്‍ പ്രശ്നങ്ങളുമായിരുന്നു. അപകടകാരികളായ വന്യ ജീവികളെ കൊല്ലാന്‍ അധികാര മുണ്ടായിട്ടും സര്‍ക്കാര്‍ എന്തു കൊണ്ട് തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് ഉയര്‍ത്തിയ ചോദ്യം എല്‍ഡി എഫിനെ സംബന്ധിച്ച് പ്രതിരോധിക്കാന്‍ കഴിയാത്തതായി. ജീവിതത്തിനും മരണത്തിനുമിടയില്‍ ദിനരാത്രങ്ങള്‍ തള്ളി നീക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത ഇതിനെ ആവേശപൂര്‍വ്വം ഏറ്റെടുത്തു. ദേശീയ പാതയില്‍ നൂറ്റി അന്‍പതില്‍പ്പരം സ്ഥലങ്ങള്‍ തകര്‍ന്ന് അഴിമതിയും ക്രമക്കേടും ഉണ്ടായിട്ടും എന്തു കൊണ്ട് സര്‍ക്കാരിനു പരാതിയില്ലെന്ന യുഡിഎഫ് ചോദ്യം എല്‍ഡിഎഫിനെ തികച്ചും വെട്ടിലാക്കി.
റബ്ബറിന്‍റെ താങ്ങുവില 250 രൂപയാക്കുമെന്ന 2021 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനം എന്തു കൊണ്ട് ഇതുവരെ പാലിച്ചില്ലെന്നതും നെല്ലിന്‍റെയും നാളികേരത്തിന്റെയും സംഭരണം എന്തു കൊണ്ട് സര്‍ക്കാര്‍ കൃത്യ മായി നടത്തുന്നില്ലെന്നതും മലയോര മേഖലായ നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കിടയില്‍ ചലനമുണ്ടാക്കി. ആശാവര്‍ക്കര്‍മാരുടെ 4 മാസത്തിലധികമായുള്ള സമരത്തോട് സര്‍ക്കാര്‍ മുഖം തിരഞ്ഞു നില്‍ക്കു ന്നതിനെ പാവപ്പെട്ടവരോടുള്ള സര്‍ക്കാര്‍ സമീപനത്തിന്‍റെ പ്രതീകമായി യുഡിഎഫ് ഉയര്‍ത്തി.
ഇതെല്ലാം നിലമ്പൂരില്‍ യുഡിഎഫിനെ വിജയിപ്പിച്ച ഘടകങ്ങളാണ്. വിഷയങ്ങള്‍ ഉയര്‍ത്തുന്നതിലും യുഡിഎഫിന്റെ കൂട്ടായ നേതൃത്വത്തിന്‍റെ ശ്രമങ്ങളുണ്ട്. ഒരുമിച്ചു നിന്നാല്‍ എത്ര വലിയ കടമ്പകളും അനായാസം കടക്കാമെന്ന പാഠം യുഡിഎഫ് നേതൃത്വത്തിനു ലഭിക്കുന്നത് ഭാവി തിരഞ്ഞെടുപ്പുകളി ലേക്കുള്ള ഏറ്റവും വലിയ പ്രായോഗിക പാഠം കൂടിയാകും. എങ്കിലും യുഡിഎഫിന് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം അനായാസമാകില്ലെന്നറിയാം.
ഉടന്‍ നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പ് അതിനുള്ള കാഹളമാണ്. ഇവിടെ പരമാവധി ശക്തികാട്ടാനായില്ലെങ്കില്‍ 2021ലെ പോലെ കാലിടറുമെന്ന പാഠവും യുഡിഎഫിനു മുന്നിലുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന കഷ്ടിച്ച് ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇനിയുള്ള യുഡിഎഫിന്‍റെ ശ്രദ്ധ അതിലേക്കായിരിക്കും. വിജയിക്കാത്ത തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കരുത്തു കാട്ടാനും പിടിച്ചെടുക്കാനുമായാല്‍ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പതിറ്റാണ്ടിനു ശേഷം യുഡിഎഫിനു ഭരണം പിടിക്കാം. അല്ലെങ്കില്‍ ഒരു പക്ഷേ തുടര്‍ച്ചയായ മൂന്നാം പ്രതിപക്ഷ നേതാവിനെ ചൊല്ലി കലഹിക്കാനും തമ്മിലടിക്കാനുമാകും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും വിധി.
