Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സത്താർ കായംകുളം നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിത്വം, മറക്കാനാവാത്ത ഓർമ്മകൾ നൽകിയ മനുഷ്യസ്നേഹി: ജി എം എഫ്


റിയാദ്. നാല് ദിവസം മുന്‍പ് റിയാദില്‍ നിര്യാതനായ കലാ സാംസ്കാരിക രാഷ്ട്രിയ സാമുഹ്യ രംഗത്തെ പ്രമുഖനായ സത്താർ കായംകുളത്തിന് അനുശോചനം രേഖപെടുത്തികൊണ്ട് ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ റിയാദിലെ കലാ സാംസ്കാരിക, സാഹിത്യ, മാധ്യമ, വിദ്യാഭ്യാസ രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ സത്താര്‍ കായംകുളത്തെ അനുസ്മരിക്കാന്‍ എത്തിയിരുന്നു. ബത്ത ലുഹാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പ്രസിഡണ്ട് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു

വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. കെ ആര്‍ ജയചന്ദ്രന്‍

ഞാന്‍ പങ്കെടുത്ത എല്ലാ പ്രോഗ്രാമുകളിലും അദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നു കുറച്ചുനേരം കുശലം പറഞ്ഞിരിക്കുമ്പോള്‍ ഒരു പോസറ്റീവ് വൈബാണ് നമുക്ക് ലഭിച്ചിരുന്നത്. നല്ലൊരു സുഹൃത്തിനെ ആണ് നഷ്ടപ്പെട്ടത്, എന്ത് കാര്യമുണ്ടെങ്കിലും ഫോണില്‍ വിളിച്ചു പറയുമായിരുന്നു അഭിപ്രായങ്ങള്‍ കേള്‍ക്കുമായിരുന്നു, ചിരിച്ച മുഖവുമായി മാത്രമേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളൂവെന്ന് അനുസ്മരിച്ചുകൊണ്ട് വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. കെ ആര്‍ ജയചന്ദ്രന്‍ പറഞ്ഞു.

തന്റെ നാടിന്റെ തൊട്ടടുത്തായിരുന്നാലും കൂടുതൽ ബന്ധം ഊട്ടിയുറപ്പിച്ചത് സൗദിയിൽ വന്നിട്ടാണ്. പ്രവാസ ലോകത്ത് മികവുറ്റ സംഘടന മികവുള്ള ഒരു വ്യക്തിത്വമായിരുന്നു ഒട്ടനവധി സംഘടനകളെ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകുവാൻ ശ്രമിച്ച ഒരു വ്യക്തിയായിരുന്നു രാഷ്ട്രീയത്തിനപ്പുറം നല്ലൊരു സംഘാടകനായിരുന്നുവെന്നും അനുസ്മരിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ പറഞ്ഞു.

പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ

നിലപാടുള്ള വെക്തി, അത്തരം വെക്തികളോട് മാത്രമേ അഭിപ്രായവും ഭിന്നാഭിപ്രയവും ഉണ്ടാകൂ, അദ്ദേഹം നല്ലൊരു കേള്‍വിക്കാരന്‍ ആയിരുന്നു ആര് എന്ത് വിഷയം അവതരിപ്പിച്ചാലും അതെല്ലാം കൃത്യമായി ക്ഷമയോടെ കേള്‍ക്കുകയും സാധ്യമായ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുകയും ചെയ്ത വെക്തിയായിരുന്നു, നല്ലൊരു സുഹുര്‍ത്തിനെ നഷ്ടമായി, റിയാദിലെ കലാ സാംസ്കാരിക സദസ്സുകളില്‍ ഒന്നിച്ചു വേദി പങ്കിട്ട നൂറുകണക്കിന് അനുഭവങ്ങള്‍ സത്താര്‍ കായംകുളത്തിന്‍റെ വേര്‍പാട് ഒരുപാട് വേദന സമ്മാനിച്ചാണ് കടന്നുപോകുന്നത് സ്മരിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു

മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍

ബത്തഹയിലെ അപ്പോളോ ഹോട്ടലിന്റെ അവിടെ എല്ലാ ദിവസവും രാത്രിയിൽ എത്തുന്ന ഒരു മുഖം, സത്താർ കായംകുളത്തിന്റെ ആയിരുന്നു, അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ഞാന്‍ നാട്ടിലായിരുന്നു തിരിച്ചു റിയാദില്‍ എത്തി തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കണ്ടു ഒന്നും മിണ്ടാതെ കിടക്കുന്ന സത്താര്‍ ഭായിയെ ഞാന്‍ സത്താര്‍ ഭായ് എന്ന് നിരവധി തവണ വിളിച്ചു ആ വിളി അദ്ദേഹം കേട്ടിട്ടുണ്ട് ഒന്നും മിണ്ടാതെ അദ്ദേഹം ഇങ്ങനെ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ തേങ്ങിപോയി, നല്ലൊരു മനുഷ്യ സ്നേഹി അദ്ദേഹത്തിന്റെ വേര്‍പാട്‌ ഒരുപാട് വേദന തരുന്നുവെന്ന് സാഹിത്യക്കാരന്‍ ജോസഫ് അതിരുങ്കല്‍ സ്മരിച്ചുകൊണ്ട് പറഞ്ഞു.

സാഹിത്യകാരന്ര‍ന്‍ ജോസഫ് അതിരുങ്കല്‍

പ്രളയ സമയത്ത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്ത് എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായവുമായി എത്തിയ നല്ല ഓർമ്മകൾ പങ്കുവെച്ചു മാധ്യമ പ്രവർത്തകൻ നസറുദ്ദീൻ വി.ജെ സത്താറിനെ അനുസ്മരിച്ചു.

മാധ്യമ പ്രവർത്തകൻ നസറുദ്ദീൻ വി.ജെ

ചില സുഹൃത്തുക്കൾ പ്രവാസ ലോകത്ത് ഹൃദയംകൊണ്ട് അടുത്തു കഴിഞ്ഞാൽ അവരുടെ ബന്ധം നഷ്ടപ്പെടുമ്പോൾ മാത്രമേ ആ ബന്ധത്തിന്റെ വില എന്ത് എന്ന് അറിയൂ. ഒരു ദിവസം പോലുമില്ലാതെ ഫോണിൽ വിളിക്കുകയും വാട്സാപ്പിൽ മെസ്സേജുകൾ അയക്കുകയും ചെയ്യുന്ന ചിരിച്ച മുഖവുമായി ചുളിയാത്ത ഉടുപ്പും വളരെ രസികനായി സംസാരിക്കുന്ന ഏതു പ്രതിസന്ധിഘട്ടത്തിലും ആശ്വാസമായി നിൽക്കുകയും ചെയ്യുന്ന ഒരു നല്ലൊരു സുഹൃത്തിനെ ആണ് നമുക്ക് നഷ്ടപ്പെട്ടതെന്നും സാമൂഹ്യപ്രവർത്തകനായ ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു

സാഹ്യത്യകാരി നിഖില സമീര്‍. അഡ്വക്കേറ്റ് ജലീൽ (ഇസ്ലാഹി സെന്റർ) സുലൈമാൻ ഊരകം (മലയാളം ന്യൂസ) സലിം കളക്കര (ഒ ഐ സി സി ) ഗഫൂർ കൊയിലാണ്ടി. (ഫോര്‍ക), സനൂപ് പയ്യന്നൂര്‍ (പയ്യന്നൂര്‍ സൗഹൃദവേദി), ജലീൽ ആലപ്പുഴ (പി എം എഫ്), നാസർ ലൈസ്( വേള്‍ഡ് മലയാളി ഫെഡറേഷന്‍), ലത്തീഫ് ഓമശ്ശേരി (തനിമ), സിദ്ദീഖ് കല്ലൂപറമ്പന്‍, സലിം അര്‍ത്തില്‍, അബ്ദുൽ അസീസ് പവിത്ര. നിബു ഹൈദർ, ഹരികൃഷ്ണന്‍ കണ്ണൂർ. രാജു പാലക്കാട്..നസീർ പുന്നപ്ര, സുബൈർ കുമ്മിൾ. ഷിബു പത്തനാപുരം. നൗഷാദ് മറിമായം, ഷെഫീന. മുന്ന. സുധീർ വള്ളക്കടവ്. സനുബ് പയ്യന്നൂർ. റഷീദ് മൂവാറ്റുപുഴ. അഷ്റഫ് ചേലാമ്പുറ. ഉണ്ണി. ഡാനി. നസീർകുമ്മിൾ. ഷാജഹാൻ കാഞ്ഞിരപ്പള്ളി. തുടങ്ങിയവർ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.


Read Previous

സത്താർ കായംകുളത്തിന് റിയാദ് മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി.

Read Next

റിയാദിന് നഷ്ടമായത്‌ മികച്ച സംഘാടകനെ: നന്മ കൂട്ടായ്മ സത്താർ കായംകുളത്തിനെ അനുസ്മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »