റിയാദ് : യവനിക കലാസാംസ്കാരിക വേദിയുടെ സ്ഥാപകരിൽ പ്രധാനിയായിരുന്ന ശ്രീ. സത്താർ കായംകുളത്തിന്റെ വേർപാടിൽ അനുശോചനയോഗം ചേർന്നു. ബത്തയിലെ അപ്പോളോ ഡിമോറയിൽ നടന്ന യോഗത്തിൽ യവനിക ഭാരവാഹികളും, റിയാദിലെ കലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരും സത്താറിന്റെ ഓർമ്മകൾ പങ്കുവെച്ചു.

സെക്രട്ടറി നാസർ ലൈസിന്റെ ആമുഖപ്രഭാഷണത്തോടുകൂടി തുടങ്ങിയ അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് വിജയൻ നെയ്യാറ്റിൻകര അധ്യക്ഷത വഹിച്ചു. യവനിക ചെയർമാൻ ഷാജി മഠത്തിൽ, ഉപദേശക സമിതി അംഗങ്ങളായ സൈഫ് കായംകുളം,അബ്ദുൽസലാം ഇടുക്കി, ട്രഷറർ കമറുദ്ദീൻ താമരക്കുളം, ജലീൽ കൊച്ചിൻ, ഷാജഹാൻ പാണ്ട, നിഷാദ്, ഷാനവാസ്, വിവിധ സംഘടനാ പ്രതിനിധികളായ ശിഹാബ് കൊട്ടുകാട്, സനൂപ് പയ്യന്നൂർ, മജീദ് കണ്ണൂർ, കരീം പുന്നല, അബ്ദുള്ള വല്ലാഞ്ചിറ, അബ്ദുൽ സലിം ആർത്തിയിൽ, ഇസഹാക്ക് ലൗഷോർ, റാഫി പാങ്ങോട്, റഹ്മാൻ മുനമ്പത്ത്, നിഹാസ് പാനൂർ, ഗഫൂർ കൊയിലാണ്ടി,അഹ്നാസ് കരുനാഗപ്പള്ളി, ഹാഷിം ആലപ്പുഴ, റഫീഖ് പട്ടാമ്പി, ഷംസീർ വരിക്ക പള്ളി, മുനീർ കരുനാഗപ്പള്ളി, കരീം കാനാംപുറം, കാഷു ഫുദ്ദീൻ, അരുൺ രങ്കൻ, ജോണി തോമസ്, എന്നിവർ സത്താർ കായംകുളവുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ചു.