Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സത്താര്‍ കായംകുളത്തിന്റെ ഭൗദികദേഹം വീട്ടിലെത്തിച്ചു. ഖബറടക്കം വൈകീട്ട് 6മണിക്ക്.


റിയാദ് :/ രണ്ടു ദിവസം മുന്‍പ് റിയാദില്‍ നിര്യാതനായ സാമുഹ്യ പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ ഭൗധികദേഹം വീട്ടിലെത്തിച്ചു രാവിലെ ഒമ്പതരയോട് കൂടി റിയാദ് -കൊളംബോ വിമാനത്തില്‍- തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളും സുഹുര്‍ത്തുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി, തുടര്‍ന്ന് രണ്ടുമണിയോടെ വീട്ടിലെത്തിച്ചു. സഹാദരന്‍ കെ ജെ അബ്ദുല്‍ റഷീദ് റിയാദില്‍ നിന്ന് അനുഗമിച്ചിരുന്നു.ഖബറടക്കം ഇന്ന് വൈകീട്ട് 6 മണിക്ക് കായംകുളം എരുവ മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും

പക്ഷാഘാതത്തെ തുടര്‍ന്ന് ജൂലൈ 26ന് ആണ് സത്താര്‍ കായംകുളം ശുമൈസി ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. വിദഗ്ദ ചികിത്സക്ക് നവംബര്‍ 18ന് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഫൈനല്‍ എക്‌സിറ്റും സൗദി എയര്‍ലൈന്‍സില്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങളും ഒരുക്കിയിരുന്നു. അതിനിടെയാണ് ബ്‌ളഡ് പ്രഷര്‍ കുറഞ്ഞ് ബുധനാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് അപ്രതീക്ഷിത മരണം സംഭവിക്കുന്നത്‌.

റിയാദില്‍ ഇന്ന് ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം യോഗം സംഘടിപ്പിച്ചിട്ടുണ്ട് മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നര മുതല്‍ ആറു മണിവരെയാണ് സമയം, 2006 ല്‍ റിയാദില്‍ രൂപികൃതമായ കേരളത്തിലെ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മ ആയ ഫെഡറേഷന്‍ ഓഫ് റീജണല്‍ കേരളയിറ്റ് അസോസിയേഷന്‍ (ഫോര്‍ക) ഇന്ന് അനുശോചനം യോഗം സംഘടിപ്പിച്ചിട്ടുണ്ട് ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 8 മുതല്‍ നടക്കും ഫോര്കയുടെ ചെയര്‍മാന്‍ ആയിരുന്നു സത്താര്‍ കായംകുളം.


Read Previous

സാമൂഹിക പ്രവർത്തകൻ സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം

Read Next

സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ കേളി അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »