വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ പട്ടികയില്‍ സൗദി 13ാം സ്ഥാനത്തെത്തി; 2030ഓടെ പ്രതിവര്‍ഷം 1.2 കോടി ഇന്ത്യന്‍ ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ ലക്ഷ്യമിട്ട് സൗദി; വിമാന സര്‍വീസ് 19% വര്‍ധിപ്പിക്കും, സൌദിയിൽ 26 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്ന് സൗദി ടൂറിസം അതോറിറ്റി ഏഷ്യ-പസഫിക് മാര്‍ക്കറ്റ് പ്രസിഡന്റ് അല്‍ഹസന്‍ അല്‍ ദബ്ബാഗ്


റിയാദ്: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം 19 ശതമാനം വര്‍ധിപ്പി ക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. രാജ്യത്തേക്ക് കൂടതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന സൗദി വിഷന്‍ 2030 പദ്ധതികളില്‍ ഉള്‍പ്പെടുന്ന നയത്തിന്റെ ഭാഗമായാണിത്.

ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയില്‍ നിന്നുള്ള ഫ്‌ളൈറ്റു കളുടെ എണ്ണം നിലവിലുള്ള 243ല്‍ നിന്ന് 290 ആക്കി ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി സൗദി ടൂറിസം അതോറിറ്റി ഏഷ്യ-പസഫിക് മാര്‍ക്കറ്റ് പ്രസിഡന്റ് അല്‍ഹസന്‍ അല്‍ ദബ്ബാഗ് പറഞ്ഞു. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ലഖ്‌നൗ, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഈ നഗരങ്ങള്‍ക്ക് മികച്ച എയര്‍ലൈന്‍ കണക്റ്റിവിറ്റിയും വിസ ആക്‌സസ്സും ഉണ്ടെന്ന് ഉറപ്പാക്കും.

2022ല്‍ സൗദി അറേബ്യക്ക് ഇന്ത്യയില്‍ നിന്ന് ഏകദേശം 10 ലക്ഷം സന്ദര്‍ശകരെ ലഭിച്ചുവെന്നും 2023ല്‍ സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അല്‍ദബ്ബാഗ് വെളിപ്പെടുത്തി. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 4,00,000 ഇന്ത്യന്‍ യാത്രക്കാരെ സൗദി ഇതിനകം സ്വാഗതം ചെയ്തിട്ടുണ്ട്. 2030 ഓടെ 1.2 കോടിയിലധികം ഇന്ത്യന്‍ സന്ദര്‍ശകരിലേക്ക് എത്താന്‍ ലക്ഷ്യമിടുന്നതായും അല്‍ദബ്ബാഗ് പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമ്പത്തിക സാമൂഹിക സാംസ്‌കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന സൗദിയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ.

96 മണിക്കൂര്‍ സൗജന്യ സ്റ്റോപ്പ് ഓവര്‍ വിസയിലൂടെ സൗദി സന്ദര്‍ശിക്കുന്നത് എന്നത്തേക്കാളും എളുപ്പമാണ്. നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഇന്ത്യയില്‍ ഒമ്പത് വിഎഫ്എസ് വിസ സ്റ്റാംപിങ് ഓഫീസുകള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 26 ലക്ഷം ഇന്ത്യക്കാരാണ് രാജ്യത്ത് താമസിക്കുന്നത്. രാജ്യത്തി ന്റെ സമ്പന്നമായ സാംസ്‌കാരിക പ്രദേശങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുക, പൊതുവായ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.


Read Previous

ഭീകരാക്രമണത്തിന് സഹായം നല്‍കിയ സൗദി പൗരനെ മക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി

Read Next

മലയാളത്തിന്റെ രണ്ട് മെഗാസ്റ്റാറുകൾ’ മമ്മൂട്ടിയും എംഎ യൂസഫലിയും; അവിചാരിതമായി ലണ്ടനിൽ കണ്ടുമുട്ടി” ചിത്രങ്ങൾ വെെറൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »