ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പ്രവാസി സമൂഹത്തിന്റെ തുടർച്ചയായ ശ്രമഫലമായി, 2017 ഒക്ടോബർ മുതൽ സൗദി എയർലൈൻസ് റിയാദ്/ജിദ്ദയിൽ നിന്ന് തിരുവനന്തപുരം (TRV) വരെയും തിരിച്ചും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചി രുന്നു. എന്നാൽ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഈ സർവീസുകൾ നിർത്തലാക്കപ്പെട്ടു. ഇപ്പോൾ സൗദി എയർലൈൻസ് കേരളത്തിൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കു മാത്രമാണ് സർവീസ് നടത്തുന്നത്.

തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ , പത്തനം തിട്ട എന്നീ ജില്ലകളിൽ നിന്നുമുള്ളവർക്ക് പുറമെ തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗർ, ശിവഗംഗ എന്നീ ആറു തെക്കൻ ജില്ലകളിൽ നിന്നുമുള്ള വലിയൊരു പ്രവാസി തൊഴിലാളി സമൂഹത്തിന്റെയും അവരുടെ കുടുംബങ്ങളുടെയും അവധിക്കാല യാത്രകൾക്കും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ മാത്രമാണ് ആശ്രയിക്കുന്നത്. ഇത് സംബന്ധിച്ച് കോവിഡ് വ്യാപനത്തിനു തോട്ടു മുൻപ് ബന്ധപ്പെട്ടവർക്ക് നിവേദനം നടത്തിയിരുന്നെങ്കിലും ഈ ആവശ്യം സംബന്ധിച്ച തുടർനടപടികൾ മുന്നോട്ട് പോയില്ല.
റിയാദ്, ദമ്മാം, ജിദ്ദ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ താമസിച്ചു വരുന്ന പ്രവാസികൾക്ക് സൗദിയി ലേയ്ക്കും തിരിച്ചും യാത്ര ചെയ്യാൻ നിലവിൽ മറ്റ് മിഡിൽ ഈസ്റ്റ് എയർലൈൻസു കളുടെ പരോക്ഷ സർവീസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മറ്റൊരു രാജ്യത്ത് ട്രാൻസിറ്റ് ചെയ്ത് , ദീർഘ സമയം കാത്തിരുന്ന് വിമാനം മാറി കയറേണ്ട സാഹചര്യം,യാത്രക്കാർക്ക്, പ്രത്യേകിച്ച് ചെറിയ കുട്ടികളോടൊപ്പം യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാണ്.
5 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് സെക്ടറിൽ ഓപ്പറേറ്റ് ചെയ്തിരുന്ന ‘സൗദിയ’ യുടെ സർവീസുകൾ ഇപ്പോൾ പുനരാംഭിക്കപ്പെട്ടത് സന്തോഷകരമാണ്. എന്നാൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഐ.ടി. ഹബ്ബും, വ്യവസായ പാർക്കും, ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ എത്തിച്ചേരുന്ന വിഴിഞ്ഞം തുറമുഖവും ഉൾക്കൊള്ളുന്ന തെക്കേ ഇന്ത്യയിലെ ഒരു പ്രധാന വ്യാപാര – വിനോദ സഞ്ചാര മേഖലയും അന്താരാഷ്ട്രവും ആഭ്യന്തരവുമായ വിമാന കമ്പനികൾക്ക് മികച്ച സാധ്യതയുള്ള പ്രധാന പട്ടണവും കേരളത്തിന്റെ തലസ്ഥാനവുമായ തിരുവനന്തപുരത്തേക്കുള്ള സർവീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, സൗദിയിൽ നിന്നുമുള്ള തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി വിപുലമായ പാസഞ്ചർ ഫോറം രുപീകരി ക്കുവാനും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്കും, സൗദി ജനറൽ അതോറിറ്റി ഓഫ് ഏവിയേഷനും വീണ്ടും നിവേദനം നടത്തുവാനും റിയാദ് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ് തീരുമാനിച്ചു. സുബൈർകുഞ്ഞ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് സുബൈർകുഞ്ഞ് നിവേദന ത്തിന്റെ കരട് അവതരിപ്പിച്ചു. പ്രവാസി ഭാരതിയ പുരസ്‌കാര അവാർഡ് ജേതാവ് ശിഹാബ് കൊട്ടുകാട്, ജീവൻ ടീവി റിയാദ് ബ്യുറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി, ജോസഫ് അതിരുങ്കൽ, സാമൂഹിക പ്രവർത്തകരായ അലക്സ് കൊട്ടാരക്കര, ഇത്യാസ് അഹമ്മദ് , റാഫി പാങ്ങോട്, നിസ്സാർ പള്ളിക്കശ്ശേരിൽ, ഇസ്മായി നൗഷാദ്, അബ്ദുറഹ്മാൻ, അനസ് ഓച്ചിറ എന്നിവർ പങ്കെടുത്തു.
ഒന്നോ അതിൽക്കൂടുതലോ വിമാന മാറ്റവും ദീർഘമായ ട്രാൻസിറ്റ് സമയവും ഓക്സിജൻ സഹായത്തോടെ മാത്രം യാത്ര ചെയ്യേണ്ടിവരുന്ന രോഗികൾ, സ്ട്രെച്ചർ രോഗികൾ, വയോധികർ, രക്ഷിതാക്കളില്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾ, മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കുവാനും മറ്റുമായി അടിയന്തര യാത്ര അനിവാര്യമായി വരുന്നവർ, കുട്ടിക ളോടൊപ്പം യാത്ര ചെയ്യുന്ന കുടുംബങ്ങൾ, വിനോദസഞ്ചാ രികൾ ഉൾപ്പെടെയുള്ളവർക്കു ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി യോഗത്തിൽ പങ്കെടുത്ത് സംസാരി ച്ചവർ ചൂണ്ടിക്കാട്ടി. സർക്കാർ ഓഫീസുകൾ, സർവകലാ ശാലകൾ, വലിയ കമ്പനികൾ എന്നിവിടങ്ങളി ലെ ജീവനക്കാർക്ക് സാധാരണയായി സൗദി എയർലൈൻസ് വിമാന ടിക്കറ്റുകൾ മാത്രമാണ് അനുവദി ക്കുന്നത്. കൊച്ചി അല്ലെങ്കിൽ കോഴിക്കോട് വഴി മാത്രമേ അവർക്ക് യാത്ര ചെയ്യാൻ കഴിയുന്നുള്ളു. ഇത് കാരണം തെക്കൻ ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കും പോകുന്ന യാത്രക്കാർക്ക് റോഡ് മാർഗം വീട്ടിലെ ത്താൻ യഥാക്രമം 8–10 മണിക്കൂറും, 12 മണിക്കൂറിലധികവും സമയം വേണ്ടിവരുന്നു. കൂടാതെ, ഭൂരിഭാഗം സർവീസുകളും ജിദ്ദ വഴി പ്രവർത്തിക്കുന്നതിനാൽ മൊത്തം യാത്രാസമയം പലപ്പോഴും 24–36 മണിക്കൂറി ലധികം ആകുന്നു. വർഷത്തിൽ 30–45 ദിവസത്തെ അവധി മാത്രമുള്ള തൊഴിലാളികൾക്ക് ഈ യാത്രയി ൽ 2–4 ദിവസം നഷ്ടപ്പെടുന്നു. ഇതിലൂടെ യാത്രക്കാർക്ക് വലിയ മാനസിക സമ്മർദ്ദവും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നു.
സൗദി എയർലൈൻസും എയർ ഇന്ത്യയും തമ്മിലുള്ള അടുത്തിടെ നടപ്പിലാക്കിയ കോഡ്-ഷെയർ കരാർ, ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും, ഇരു ദേശീയ വിമാനക്കമ്പനികളുടെയും സഹകരണവും ഉപഭോക്തൃ സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും വഴിയൊരുക്കുമെന്നും യോഗം വിലയിരുത്തി.
ഈ ഘട്ടത്തിൽ, റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിൽ നിന്നും തിരുവനന്തപുരത്തേയ്ക്കും തിരികെ യും സൗദി എയർലൈൻ വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കണമെന്ന് ഇതിനകം മുന്നൂറിലധികം പേർ അണിചേർന്ന സൗദിയ പാസഞ്ചർ ഫോറം ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പ റാംമോഹൻ നായിഡുവിനുള്ള നിവേധനം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് വരുന്ന പാർലിമെന്റ് സമ്മേളന സമയത്ത് നേരിട്ട് സമർപ്പിക്കും.
