
റിയാദ്: എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പുതിയ ശമ്പള സ്‌കെയില്‍ അംഗീകരിച്ച് സൗദി. ഡിസംബര്‍ 31 മുതലായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. മേഖലയെ പ്രചോദിപ്പിക്കുന്നതിന്റെയും ആകര്‍ഷക മാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരെയും, സൗദി അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയവരെയും ലക്ഷ്യമിട്ടാണ് പുതിയ സ്‌കെയില്‍. പുതിയ സ്‌കെയില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. എഞ്ചിനീയര്‍, അസോസിയേറ്റ് എഞ്ചിനീയര്‍, പ്രൊഫഷ ണല്‍ എഞ്ചിനീയര്‍, കണ്‍സള്‍ട്ടന്റ് എഞ്ചിനീയര്‍ എന്നീ പ്രത്യേക എഞ്ചിനീയറിംഗ് പ്രൊഫഷണല്‍ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് മാറ്റം.
സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സിന്റെ പ്രൊഫഷണല്‍ അംഗീകാരത്തിന്റെ പരിധിയില്‍ വരുന്നവര്‍ക്കായിരിക്കും പുതിയ സ്‌കെയില്‍ ഗുണകരമാവുക. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം അംഗീകരിച്ചത്.