ഡ്രൈവര്‍ കാര്‍ഡ് നേടാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇന്ന് മുതല്‍ സൗദിയില്‍ ഡ്രൈവിംഗ് വിലക്ക്


റിയാദ്: സൗദിയിൽ ഡ്രൈവര്‍ കാര്‍ഡ് നേടാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള വിലക്ക് ഇന്ന് (വ്യാഴം) മുതല്‍ പ്രാബല്യത്തില്‍വരും. ഡ്രൈവിംഗ് കാര്‍ഡ് ഇല്ലാതെ ഒരു ഡ്രൈവര്‍ക്കും സൗദിയിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യാന്‍ അനുവാദമുണ്ടാകില്ല. ടാക്‌സി, റെന്റ് എ കാര്‍, ഓണ്‍ലൈന്‍ ടാക്‌സി മേഖലാ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്ന ചട്ടങ്ങളുടെ ഭാഗമായാണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്.

ടാക്‌സി ഡ്രെവര്‍മാരായി ജോലി ചെയ്യാനുള്ള ഡ്രൈവര്‍മാരുടെ യോഗ്യത ഉറപ്പാക്കുകയും സ്വദേശികള്‍ ക്കും വിദേശികള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിര്‍ദിഷ്ട സമയപരിധിക്ക് മുമ്പ് എല്ലാ ലൈസന്‍സുള്ള ടാക്‌സി, ഓണ്‍ലൈന്‍ ടാക്‌സി, റെന്റ് എ കാര്‍ സ്ഥാപനങ്ങളും പുതിയ വ്യവസ്ഥ പാലിക്കണം. സാധുവായ ഡ്രൈവിംഗ് ലൈസന്‍സും ഡ്രൈവര്‍ കാര്‍ഡും നേടാതെ ഒരു ഡ്രൈവര്‍ക്കും ഈ മേഖലയില്‍ ജോലി ചെയ്യാന്‍ അനുവാദമില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ വ്യക്തമാക്കി.


Read Previous

വിഴിഞ്ഞം വഴി പോകുന്ന ബോട്ട് തള്ളിയല്ലല്ലോ ഉദ്ഘാടനം, നേരത്തെ കല്ലിട്ടതുകൊണ്ട് എന്ത് കാര്യം’; യുഡിഎഫിനെ പരിഹസിച്ച് മുഖ്യമന്ത്രി

Read Next

ഓരോ കർമവും നിർവഹിക്കുന്നതിന് പ്രത്യേകമായ സമയവും രീതികളുമുണ്ട്; ഹജ്ജ് കർമങ്ങൾ സ്വീകരിക്കപ്പെടുന്നതിനും തീർഥാടകർക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനു വേണ്ടി നിർദ്ദേശം; ഹജ്ജിന് വരുന്നവർ കർമ്മങ്ങളും ചെയ്യേണ്ട രീതികളും നല്ല വണ്ണം പഠിച്ചുവരണം: ഹജ്ജ് മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »