ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യയുടെ ‘മാസം’ പദ്ധതിയുടെ ഭാഗമായി യെമനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച 828 സ്ഫോടക വസ്തുക്കൾ നീക്കം ചെയ്തു. 783 അൺഎക്‌സ്‌പ്ലോഡഡ് ഓർഡനൻസുകളും, 42 ആന്റി-ടാങ്ക് മൈൻസും, രണ്ട് ആന്റി-പേഴ്‌സണൽ മൈൻസും, ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസു (IED) മാണ് കണ്ടെത്തിയത്.
2018-ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 5,11,355 മൈനുകൾ നീക്കം ചെയ്തതായി ‘മാസം’ പദ്ധതിയുടെ മാനേജിംഗ് ഡയറക്ടർ ഉസാമ അൽ-ഗോസൈബി അറിയിച്ചു. കുട്ടികളെയും സ്ത്രീകളെയും വയോധി കരെയും ലക്ഷ്യമാക്കി ആണ് ബോംബുകൾ സ്ഥാപിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. മാരിബ്, എഡൻ, ജോഫ്, ഷാബ്വ, താഇസ്, ഹുദെയ്ദ, ലാഹജ്, സന, അൽ-ബൈദ, അൽ-ധലേ, സഅദ എന്നീ പ്രദേശങ്ങളിലാണ് നിലവിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്താനായുള്ള നടപടികൾ പുരോഗമിക്കുന്നത്.
‘മാസം’ പദ്ധതിയിലൂടെ തദ്ദേശീയരായ ആളുകൾക്ക് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മൈനുകൾ നിർവീര്യമാക്കാൻ പരീശീലനം നൽകുന്നുണ്ട്. പൗരന്മാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനായി യെമനിലെ റോഡുകൾ, സ്കൂളുകൾ,ഗ്രാമങ്ങൾ എന്നിവ മൈൻ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
