Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരാഴ്ചക്കിടെ 14,916 പ്രവാസികളെ നാടുകടത്തി സൗദി അറേബ്യ


റിയാദ്: നിയമ ലംഘകരെ കണ്ടെത്താനായി രാജ്യ വ്യാപക പരിശോധന നടത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ വിവിധ നിയമലംഘനങ്ങളിൽ പിടിക്കപ്പെട്ട 14,916 പ്രവാസികളെ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

നവംബർ 6 മുതൽ 12 വരെ നടന്ന പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ച 22,156 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇഖാമ നിയമങ്ങൾ തെറ്റിച്ചതിന് 14,027 പേരെയും നിയമപരമല്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ച 4,781 പേരെയും തൊഴിൽ നിയമങ്ങൾ ലംഘിച്ച 3,348 പേരും ഇതിൽ ഉൾപ്പെടും. ഇവരിൽ 22,091 പേരെ യാത്രാ രേഖകൾ ശരിയാക്കാനായി എംബസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനാണ് തീരുമാനം.

നിയമലംഘകർക്ക് യാത്ര,താമസ സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി. ഇത്തരം കുറ്റങ്ങൾക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച വാഹനങ്ങളോ സ്വത്തോ പിടിച്ചെടുക്കാനും സർക്കാരിന് അധികാരമുണ്ട്.

നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ മക്ക, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ 911എന്ന നമ്പറിലും, മറ്റ് പ്രവിശ്യകളിൽ 999/996 നമ്പറുകളിൽ അറിയിക്കണമെന്ന് സൗദി പൊലീസ് അഭ്യർത്ഥിച്ചു


Read Previous

അ​ന​ധി​കൃ​ത ക്ലി​നി​ക്: നാല് ഇന്ത്യക്കാരടക്കം എട്ട് പ്രവാസികൾ കുവൈത്ത് പൊലീസിന്റെ പിടിയിൽ

Read Next

കൈവിട്ട എ ഐ കളി വേണ്ട’; തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം, മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »