Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പശ്ചിമേഷ്യ യുദ്ധം: സൗദിക്ക് നേരെ ഡ്രോൺ-മിസൈൽ വർഷം; പ്രതിരോധം തീർത്ത് വ്യോമസേന



റിയാദ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ടുണ്ടായ വൻ വ്യോമാക്രമണങ്ങളെ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. സൗദി പ്രതി രോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാൽക്കിയാണ് ശനിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടന്നത്:

തെക്കുകിഴക്കൻ മേഖലയിലുള്ള ഷൈബ ഓയിൽ ഫീൽഡിലേക്ക് നീങ്ങുകയായിരുന്ന 14 ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു. ഇതേ മേഖലയെ ലക്ഷ്യമിട്ട മറ്റ് 6 ഡ്രോണുകളും തകർത്തു. റിയാദിനെ ലക്ഷ്യമിട്ടെത്തിയ ഒരു ഡ്രോൺ തകർത്തു. റിയാദിന്റെ വടക്കുകിഴക്ക്, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലും പ്രതിരോധ സേന ഡ്രോണുകൾ വെടിവെച്ചിട്ടു.

അൽ-ഖർജ് പ്രിൻസ് സുൽത്താൻ എയർ ബേസ്: അതീവ സുരക്ഷയുള്ള ഈ സൈനിക താവളത്തിന് നേരെ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് വെച്ച് തന്നെ നശിപ്പിച്ചു.

വെള്ളിയാഴ്ച അൽ-ഖർജ് ലക്ഷ്യമിട്ടെത്തിയ രണ്ട് ക്രൂയിസ് മിസൈലുകളും സൈന്യം തകർത്തിരുന്നു.
യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ആക്രമണം ഉണ്ടായതോടെ മേഖലയിൽ പൂർണ്ണമായ യുദ്ധസമാന സാഹചര്യം നിലനിൽക്കുകയാണ്. സഖ്യകക്ഷി കളുമായി ചേർന്ന് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

വ്യോമാതിർത്തികൾ അടച്ചതും മിസൈൽ ഭീഷണിയും കാരണം ഗൾഫ് രാജ്യങ്ങളിലൂടെയുള്ള വ്യോമ ഗതാഗതം ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും വിവിധ ഗൾഫ് രാജ്യങ്ങൾ തകർത്തു കഴിഞ്ഞു.


Read Previous

പശ്ചിമേഷ്യൻ യുദ്ധം: ഗൾഫ് വ്യോമപാതകൾ അടഞ്ഞുതന്നെ; ഖത്തർ എയർവേയ്‌സ് പ്രത്യേക സർവീസുകൾ നടത്തുന്നു

Read Next

ഇറാൻ ആക്രമണം: സൗദി-പാകിസ്ഥാൻ പ്രതിരോധ ചർച്ച; ‘ഇറാൻ വിവേകം കാണിക്കണമെന്ന്’ സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »