ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: വിശ്വാസികൾക്ക് ആത്മനിർവൃതിയുടെയും പ്രാർത്ഥനയുടെയും ദിനരാത്രങ്ങൾ സമ്മാനിച്ചു കൊണ്ട് സൗദി അറേബ്യയിൽ വിശുദ്ധ റമദാൻ വ്രതാനുഷ്ഠാനങ്ങൾക്ക് നാളെ തുടക്കമാകും. മാസപ്പിറവി ദൃശ്യമായ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ രാജ്യത്തെങ്ങും പുണ്യമാസത്തെ വരവേൽ ക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു രാത്രി പള്ളികളിൽ പ്രത്യേക തറാവീഹ് നമസ്കാരങ്ങൾ നടക്കും.

മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി ആവശ്യപ്പെട്ടതനുസരിച്ച് തുമൈര്‍, സുദൈര്‍, ഹരീഖ്, മജ്മ തുടങ്ങിയ വിവിധ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിരവധി പേര്‍ മാസപ്പിറവി നിരീക്ഷിക്കാനെ ത്തിയിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഈ മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങള്‍. ഇവിടേക്ക് വഴികള ടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ റിയാദ് നഗരസഭ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ചന്ദ്രഗ്രഹ ണമുള്ളതിനാല്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഗോള ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.
മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും റമദാനെ വരവേൽക്കാൻ വിപുലമായ സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഉംറ തീർത്ഥാടകരുടെ വൻ തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവാസി സമൂഹവും തങ്ങളുടെ താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ഇഫ്താർ സംഗമങ്ങൾക്കും പ്രാർത്ഥനാ സദസ്സുകൾക്കുമുള്ള തയ്യാറെടുപ്പിലാണ്.
വിപണികളിലും ഓഫീസുകളിലും മാറ്റം റമദാൻ പ്രമാണിച്ച് വിപണികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മിക്ക ഹൈപ്പർ മാർക്കറ്റുകളും റമദാൻ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്രതാനുഷ്ഠാനം പരിഗണിച്ച് സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്കൂളുകളുടെ പ്രവർത്തന സമയവും റമദാൻ ഷെഡ്യൂൾ പ്രകാരം പുനഃക്രമീകരിച്ചു.
കാരുണ്യത്തിന്റെയും സഹനത്തിന്റെയും ഈ പുണ്യമാസത്തിൽ പ്രാർത്ഥനകളിലും ദാനധർമ്മ ങ്ങളിലും മുഴുകി ആത്മശുദ്ധി തേടാനുള്ള ഒരുക്കത്തിലാണ് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള വിശ്വാസ സമൂഹം.
