ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകു മെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
റിയാദ്, ഖസീം, മദീന, മക്ക, അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ, കിഴക്കൻ പ്രവിശ്യ (Eastern Province) എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷത്തിനും ശക്തമായ പൊടി ക്കാറ്റിനും സാധ്യതയുണ്ട്. ഇത് കാഴ്ച പരിധി ഗണ്യമായി കുറയ്ക്കാൻ ഇടയാക്കും.
താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും പോകാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
