ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്:തൊഴിൽ, താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് നിരവധി പേരെ ഒരാഴ്ചയ്ക്കു ള്ളിൽ സൗദിയിൽ അറസ്റ്റ് ചെയ്തു. തൊഴിൽ, താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ നടപ്പിലാക്കുന്നതി നുള്ള സംയുക്ത സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമായി നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായാണ് ഇത്.ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 18 വരെയുള്ള ഒരാഴ്ച കാലയളവിനുള്ളിൽ 19,101 പേരെയാണ് നിയമലംഘനങ്ങളുടെ പേരിൽ അതികൃതര്‍ പിടികൂടിയത്.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,663 പേർ പിടിക്കപ്പെട്ടു.ഇവരിൽ 54 ശതമാനം യെമനികളും 45 ശതമാനം എത്യോപ്യക്കാരും ബാക്കി ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. കൂടാതെ, നിയമവിരുദ്ധമായി രാജ്യത്തിന് പുറത്തേക്ക് അതിർത്തി കടക്കാൻ ശ്രമിച്ചതിന് 31 പേരെ പിടികൂടി.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് പുറമേ, അവരെ സഹായിക്കുന്നവരും ഉത്തരവാദികളാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. “താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കു ന്നവരെ കൊണ്ടുപോകൽ, അഭയം നൽകൽ, ജോലി നൽകൽ, വിവരം മറച്ചുവെക്കൽ” എന്നീ നടപടികൾ ചെയത് സംഭവത്തിൽ 28 പേർ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
നിയമലംഘകരായ നിരവധി താമസക്കാർക്കെതിരെ വിവിധ രൂപങ്ങളിൽ നടപടികൾ സ്വീകരിച്ചു. 14,893 നിയമലംഘകരെ നാടുകടത്തി . മറ്റുള്ളവരെ യാത്രക്രമീകരണങ്ങൾ പൂർത്തിയാക്കാനും യാത്രാ രേഖകൾ ലഭിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് വിവിധ നയതന്ത്രകാര്യലായങ്ങള്‍ക്ക് റഫർ ചെയ്തു. സൗദി അറേബ്യയിൽ, അതിർത്തി സുരക്ഷാ സംവിധാനം ലംഘിക്കുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ സൗകര്യമൊരുക്കുകയോ, അവരെ അതിനുള്ളിൽ കൊണ്ടുപോകുകയോ, അവർക്ക് അഭയം നൽകുക യോ, ഏതെങ്കിലും രൂപത്തിലുള്ള സഹായമോ സേവനമോ വാഗ്ദാനം ചെയ്യുകയോ ചെയ്യുന്ന ഏതൊരാ ൾക്കും 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും.കൂടാതെ, ഗതാഗത മാർഗ്ഗങ്ങളും അഭയത്തിനായി ഉപയോഗിക്കുന്ന താമസ സ്ഥലവും കണ്ടുകെട്ടും.
ഈ കുറ്റകൃത്യം ചെയ്യുന്നവർ ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും ലംഘനം നടത്തുന്നവരായി കണക്കാക്കും. ഇവരെ അറസ്റ്റ് ചെയ്യേണ്ട ഒരു പ്രധാന കുറ്റകൃത്യമായാണ് പരിഗണിക്കുന്നതെന്ന്, സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
Saudi Arabia Intensifies Inspections: Strict Action Against Violators; Nearly 19,000 Apprehended in a Week
