Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി സൗദി; റമദാൻ അവസാന പത്തിൽ ഒരു ഉംറയ്ക്ക് മാത്രം അനുമതി


മക്ക: റമദാനിലെ അവസാന ദിവസങ്ങളിൽ തീർഥാടകരുടെ തിരക്ക് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം. റമദാനിലെ അവസാന 10 ദിവസങ്ങളിൽ പുണ്യനഗരമായ മക്കയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ദശലക്ഷക്കണക്കിന് തീർഥാടകർക്ക് സുഗമവും ആത്മീയമായി സംതൃപ്തവുമായ ഉംറ അനുഭവം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാ ണിത്. തീർഥാടകർ മുൻകൂട്ടി ഉംറ പെർമിറ്റുകൾ നേടുകയും ഗ്രാൻഡ് മോസ്‌കിന് ചുറ്റുമുള്ള തിരക്ക് കുറയ്ക്കാ ൻ അവർക്ക് അനുവദിച്ചിരിക്കുന്ന നിശ്ചിത സമയങ്ങളിൽ തന്നെ കർശനമായി എത്തി ച്ചേരുകയും ചെയ്യണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ഒരിക്കൽ മാത്രമേ ഉംറ നിർവഹിക്കാൻ പാടുള്ളൂ. മക്കയി ലെ ഗ്രാൻഡ് മസ്ജിദ് അഥവാ ഹറം പള്ളിയിൽ പ്രാർഥനയ്ക്കായി ഒരുമിച്ചു കൂടുന്നത് ഒഴിവാക്കി മക്ക യിലുടനീളമുള്ള മറ്റു പള്ളികളിലും വിശ്വാസികൾ പ്രാർഥനകൾക്കായി എത്തിച്ചേരണമെന്നും നിർദേശങ്ങളിൽ പറയുന്നു. മക്കയിലെ വാഹന തിരക്ക് കുറയ്ക്കുന്നതിന് തീർഥാടകർ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. മറ്റ് തീർഥാടകർക്ക് മാർഗ തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വഴികളിലും പടിക്കെട്ടുകളിലും കൂടിനിൽക്കുന്നത് ഒഴിവാക്ക ണമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കി.

അതേസമയം, തീർഥാടകരുടെ വർധിച്ചുവരുന്ന ഒഴുക്കിനെ നേരിടാൻ ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാ ചക പള്ളിയുടെയും പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റി പ്രത്യേക പ്രവർത്തന പദ്ധതി തയ്യാറാ ക്കിയതായി അധികൃതർ അറിയിച്ചു. ശുചിത്വം, ജനക്കൂട്ട നിയന്ത്രണം, മെച്ചപ്പെട്ട പ്രവേശനക്ഷമത നടപടികൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സംയോജിത സേവന പദ്ധതിയാണ് അധികൃതർ നടപ്പിലാക്കി വരുന്നത്. ശുചിത്വം നിലനിർത്തുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സംസം വെള്ളം, സുഗന്ധദ്രവ്യങ്ങൾ പൂശിയ പ്രാർഥനാ മേഖലകൾ, വണ്ടികളും എസ്‌കലേറ്ററുകളും ഉൾപ്പെടെയുള്ള ലോജിസ്റ്റിക്കൽ പിന്തുണ എന്നിവ പോലുള്ള അവശ്യ സൗകര്യങ്ങൾ നൽകുന്നതിനും ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും ഉപകരണങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

ക്ലീനിങ് ടീമുകൾക്ക് വെറും 35 മിനിറ്റിനുള്ളിൽ മുഴുവൻ പള്ളിയും അണുവിമുക്തമാക്കാൻ കഴിയുമെന്ന് അതോറിറ്റി റിപ്പോർട്ട് ചെയ്തു. മൊത്തത്തിൽ, 428 എസ്‌കലേറ്ററുകൾ, 28 ലിഫ്റ്റുകൾ, 1,300 ൽ അധികം ഇലക്ട്രിക് സ്പീക്കറുകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ 90,000 ടൺ ഊർജ്ജ ശേഷിയുള്ള കൂളിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രായമായവർക്കും വികലാംഗർക്കും വേണ്ടിയുള്ള സേവനങ്ങൾക്കും മുൻഗണന നൽകിയിട്ടുണ്ട്. എല്ലാ സന്ദർശകർക്കും എളുപ്പത്തിലുള്ള സഞ്ചാരവും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി പ്രത്യേക പ്രാർഥനാ സ്ഥലങ്ങൾ, ലഗേജ് സംഭരണം, 24/7 ശിശു സംരക്ഷണ കേന്ദ്രം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.


Read Previous

ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രയേൽ; ഗാസയിലെ ഒരേയൊരു തുർക്കിഷ് – പലസ്തീനിയൻ ഫ്രണ്ട്ഷിപ്പ ക്യാൻസർ ആശുപത്രിയും തകർത്തു.

Read Next

ദുബായിലെ സർക്കാർ ജീവനക്കാർക്ക് കോളടിച്ചു; 28 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ശെയ്ഖ് ഹംദാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »