റിയാദ്/കുവൈറ്റ് സിറ്റി: വടക്കന്‍ യൂറോപ്പില്‍ നിന്നുള്ള തണുത്ത വായുവിന്റെ ശക്ത മായ വരവിനെ തുടര്‍ന്ന് സൗദി അറേബ്യയിലെയും കുവൈറ്റിലെയും പല പ്രദേശ ങ്ങളിലും കനത്ത തണുപ്പ് അനുഭവപ്പെട്ടുതുടങ്ങി. പലയിടങ്ങളിലും മഞ്ഞുവീഴ്ച റിപ്പോ ര്‍ട്ട് ചെയ്യപ്പെട്ടു. കുളങ്ങളിലെ വെള്ളം ഐസായി മാറി. സൗദിയിലെ തബൂക്ക് മേഖല യില്‍, പ്രത്യേകിച്ച് വടക്ക്, തെക്ക് പ്രദേശങ്ങളില്‍, താപനില കുത്തനെ കുറഞ്ഞ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയായി. മരുഭൂമി പ്രദേശങ്ങളിലെ ജലാശയങ്ങളിലും നദീതടങ്ങളിലും വെള്ളം ഐസ് കട്ടകളായി രൂപപ്പെട്ടതിൻ്റെ ദൃശ്യങ്ങള്‍ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടു.

വടക്കന്‍ യൂറോപ്പില്‍ നിന്നുള്ള ധ്രുവീയ വായു പിണ്ഡം കാരണം സൗദിയില്‍ ശൈത്യ കാലത്ത് കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. തല്‍ഫലമായി, താപനില ഗണ്യമായി താഴ്ന്നു. മഞ്ഞുവീഴ്ച കാരണം അന്തരീക്ഷത്തിലെ കാഴ്ചാ പരിധി വലിയ തോതില്‍ കുറഞ്ഞു. തബൂക്ക് മേഖലയുടെ സവിശേഷതയായ ശൈത്യകാല ഭൂപ്രകൃതിക്ക് ഇത് കാരണമായതായും അധികൃതര്‍ വ്യക്തമാക്കി.
സൗദിയുടെ വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, ഹായില്‍, തബൂക്ക്, മദീനയുടെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി നേരത്തേ പ്രവചിച്ചിരുന്നു. ചില പ്രദേശ ങ്ങളില്‍ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഖസീം, റിയാദ്, കിഴക്കന്‍ പ്രദേശങ്ങള്‍, നജ്റാന്‍ എന്നിവിടങ്ങളിലും പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റും കുറഞ്ഞ താപനിലയും അനുഭവപ്പെടുമെന്ന് എന്‍സിഎം പ്രവചിച്ചു. കൂടാതെ, ജിസാന്‍, അസീര്‍, അല്‍ ബഹ, മക്ക തുടങ്ങിയ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
വടക്ക്, മധ്യ ഭാഗങ്ങളില്‍ മണിക്കൂറില്‍ 25-50 കിലോമീറ്റര്‍ വേഗതയിലും തെക്ക് മേഖലയില്‍ തെക്കുകിഴക്ക് ദിശയില്‍ മണിക്കൂറില്‍ 15-40 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കും. ശക്തമായ കാറ്റില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും ഒന്ന് മുതല്‍ രണ്ട് മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പ്രവചിച്ചു.
സമാനമായ കാലാവസ്ഥയാണ് കുവൈറ്റിൻ്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. വാരാന്ത്യത്തില്‍ പകല്‍ സമയത്ത് തണുത്ത കാലാവസ്ഥയും രാത്രിയില്‍ അതിശൈ ത്യവും അനുഭവപ്പെടുന്നതായി കുവൈറ്റ് കാലാവസ്ഥാ വകുപ്പ് (കെഎംഡി) അറിയിച്ചു. കാര്‍ഷിക മേഖലകളിലും മരുഭൂമികളിലും ശക്തമായ മഞ്ഞ് വീഴ്ചയുമുണ്ടായി. ഇതി നൊപ്പം ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി പറഞ്ഞു. മണിക്കൂറില്‍ 8 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കാറ്റ് വീശാനും സാധ്യതയുണ്ട്. പരമാവധി താപനില 17 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയയാ രിക്കും. രാത്രി സമയങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടും. താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലകളിലും മരുഭൂമി മേഖലകളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്.