സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു


റിയാദ്: വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 

ഒരു സ്‌പോണ്‍സര്‍ക്കു കീഴില്‍ നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇതിനുള്ള വ്യവസ്ഥകള്‍ തയാറാക്കാന്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അധ്യക്ഷതയില്‍ ഏതാനും വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിയ്ക്കും.

സൗദിയില്‍ ഇതുവരെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ബാധകമായിരുന്നില്ല. സ്വദേശികളും വിദേശികളും അടക്കമുള്ള സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തൊഴിലുടമകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്. പുതിയ മന്ത്രിസഭാ തീരുമാന പ്രകാരം നാലും അതില്‍ കുറവും ഗാര്‍ഹിക തൊഴിലാളികളുള്ള സ്‌പോണ്‍സര്‍മാര്‍ക്കു കീഴിലെ വേലക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമായിരിക്കില്ല. ഇത്തരക്കാര്‍ക്ക് തുടര്‍ന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിയ്ക്കും.


Read Previous

ഒരുമാസത്തെ കാത്തിരിപ്പ്; സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Read Next

പ്രവാസികള്‍ കാലഘട്ടത്തിന് അനുസരിച്ച് തൊഴില്‍ വൈദഗ്ദ്യം പരിപോഷിപ്പിയ്ക്കാന്‍ തയ്യാറാകണം; മര്‍കസ് നോളജ് സിറ്റി സിഇഒ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »