Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ


റിയാദ്: ഉംറ വിസ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി സൗദി ഹജ്ജ് മന്ത്രാലയം. ഇനി മുതൽ വിസ അനുമതി നൽകിയശേഷം 30 ദിവസത്തിനകം തീർത്ഥാടകർ സൗദിയിൽ പ്രവേശിച്ചിരിക്കണം. തീർത്ഥാടകർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ സൗദിയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ഉംറ വിസ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.

പുതിയ ഭേദഗതി അടുത്ത അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. മുൻപ് ഉംറ വിസയുടെ കാലാവധി മൂന്നുമാസമായിരുന്നു. തീർത്ഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് വിസ കാലാവധി ഒരു മാസമായി ചുരുക്കിയത്. നിലവിൽ വിസ ഇഷ്യൂ ചെയ്ത് ലഭിച്ചിട്ടുള്ള തീർത്ഥാടകർക്ക് മൂന്നുമാസം വരെയുള്ള കാലയളവിൽ സൗദിയിൽ പ്രവേശിച്ചാൽ മതി. ഭേദഗതി പ്രാബല്യത്തിൽ വന്നശേഷം ഉംറ വിസ എടുക്കുന്നവർക്ക് ആയിരിക്കും ഒരു മാസത്തിനുള്ളിൽ സൗദിയിലെത്തണം എന്നുള്ള നിയമം ബാധകമാവുകയുള്ളൂ.

അതേസമയം തീർത്ഥാടകർ രാജ്യത്ത് എത്തിക്കഴിഞ്ഞാൽ മൂന്ന് മാസം വരെ തുടരാം. ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വേനൽക്കാലം അവസാനിച്ചതോടെ മക്കയി ലെയും മദീനയിലെയും താപനില കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ഉംറ തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി ഉപദേഷ്ടാവ് അഹമ്മദ് ബാജാഅയ്‌ഫർ  വ്യക്തമാക്കി.


Read Previous

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

Read Next

ആവണി 2025′ ഓണാഘോഷം സംഘടിപ്പിച്ച് കേളി മലാസ് ഏരിയ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »