ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പശ്ചിമേഷ്യയിൽ ഇറാനിയൻ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ നിർണ്ണായക സൈനിക ചർച്ചകൾ നടത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറുമായാണ് റിയാദിൽ കൂടിക്കാഴ്ച നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പരസ്പര പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിൽ, ഇറാനിയൻ ഭീഷണികളെ എങ്ങനെ സംയുക്തമായി നേരിടാം എന്നതായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന നീക്കങ്ങളെ തടയാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ചർച്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇറാൻ ഭരണകൂടം കൂടുതൽ ജ്ഞാനവും യുക്തിയും പ്രകടിപ്പിക്കണമെന്നും, മേഖലയെ വലിയ യുദ്ധ ത്തിലേക്ക് തള്ളിവിടുന്ന ‘തെറ്റായ കണക്കുകൂട്ടലുകളിൽ’ നിന്ന് അവർ പിന്തിരിയുമെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പ്രത്യാശ പ്രകടിപ്പിച്ചു. സൗദിക്കെതിരെയുള്ള ഡ്രോൺ-മിസൈൽ ആക്രമണ ങ്ങൾ തടയുന്നതിൽ പാകിസ്ഥാന്റെ സൈനിക സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു.
