Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ക്ലൗഡ് സീഡിങ്’ വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ


റി​യാ​ദ്: വേനച്ചൂടിൽ വെന്തുരുകുന്ന സൗദി അറേബ്യയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് വിജയകരമായി പൂർത്തിയാക്കി. റി​യാ​ദി​ലെ റാ​മ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ക്ലൗഡ് സീഡിങ് നടത്തിയത്. കൃത്രി മ മഴ പെയ്യിക്കാനുള്ള സർക്കാരിന്റെ പദ്ധതികൾ ഫലം കണ്ടു തുടങ്ങിയെന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അറിയിച്ചു.

മഴ പെയ്യുന്നത് പരമാവധി വർധിപ്പിക്കുക, ജലസ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുക തുടങ്ങിയ വയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ് നടത്തിയത്. പദ്ധതിയിലൂടെ രാജ്യത്തിൻറെ വിവിധ മേഖലകൾക്ക് ആവശ്യമായ ജലം ലഭ്യമാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ക്ലൗഡ് സീഡിംഗ് എന്താണ് ?

മഴക്കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കൃത്രിമമായി മഴ സൃഷ്ടിക്കുകയോ മഴയുടെ അളവ് വർധിപ്പിക്കാനുമുള്ള ഒരു ശാസ്ത്രീയ സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്. മേഘങ്ങളിൽ സിൽവർ അയോഡൈഡ് (Silver Iodide), സോഡിയം ക്ലോറൈഡ് (Sodium Chloride), ഡ്രൈ ഐസ് (Dry Ice) മുതലായ രാസവസ്തുക്കൾ വിമാനം, റോക്കറ്റ്, അല്ലെങ്കിൽ ഡ്രോൺ എന്നിവയുടെ സഹായത്തോടെ മേഘങ്ങളിൽ വിതറും. ഇത് ജലത്തെ ആകർഷിക്കുകയും മഴ മേഘങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. തുടർന്ന് മഴ പെയ്യുകയും ചെയ്യും.


Read Previous

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചു; രണ്ട് മാസത്തെ അടച്ചിടലില്‍ 400 കോടി നഷ്ടമെന്ന് പാക് പ്രതിരോധ മന്ത്രാലയം

Read Next

അതുല്യയുടെ മരണം; ഭർത്താവ് സതീഷിന് ഇടക്കാല ജാമ്യം; പിടിയിലായത് വിമാനത്താവളത്തിൽ വെച്ച്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »