Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ; താത്പര്യം പ്രകടിപ്പിച്ച് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍


റിയാദ്: 2022 ഖത്തര്‍ ഫിഫ ലോകകപ്പിനു ശേഷം വീണ്ടും കാല്‍പന്തുകളിയുടെ മഹാമാമാങ്കം അറബ് രാജ്യത്തേക്ക് എത്തുന്നതിനുള്ള സാധ്യത ഉയരുന്നു. 2034 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ രംഗത്തെത്തിയതോടെയാണ് ഇത്.

ഏഷ്യ, ഓഷ്യാനിയ പ്രദേശങ്ങളിലെ രാജ്യങ്ങളെ ലോകകപ്പ് നടത്തുന്നതിനായി ഫിഫ ക്ഷണിച്ചതിന് പിന്നാലെയാണ് വേദിയാകുന്നതിനുള്ള താല്‍പര്യം പരസ്യമായി പ്രഖ്യാപിച്ച് സൗദി മുന്നോട്ടു വന്നിരിക്കുന്നത്. ഓദ്യോഗികമായി തന്നെ സൗദി നീക്കങ്ങള്‍ ആരംഭിച്ചു.

സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ലോകകപ്പിന് വേദിയാവാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഫുട്‌ബോളിനോടുള്ള രാജ്യത്തിന്റെ സ്‌നേഹവും നിലവിലുള്ള സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നും പ്രചോദനവും ഉള്‍ക്കൊണ്ടാണ് ഈ നീക്കമെന്നും സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ക്ലബ്ബ് ഫുട്‌ബോളില്‍ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് ലോകോത്തര ടൂര്‍ണമെന്റുകളിലും പങ്കാളിത്തം വഹിക്കാനുള്ള സൗദിയുടെ ഒരുക്കം. 2030 ലോകകപ്പിന് മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ വേദി യാകുമെന്ന് ഫിഫ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഎസ്, കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ വേദിയാകുന്ന 2026 ലോകകപ്പ് ടൂര്‍ണമെന്റില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത്.


Read Previous

കുറഞ്ഞ ചെലവില്‍ രാജകീയ യാത്ര: വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി; സര്‍വീസ് ഫെബ്രുവരി മുതല്‍

Read Next

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സ്നേഹാദരവ്; സലാം പാപ്പിനിശ്ശേരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »