Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മരുഭൂവല്‍ക്കരണം കുറയ്ക്കാന്‍ 13 ദശലക്ഷം കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കാന്‍ സൗദി അറേബ്യ


റിയാദ്: സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി രാജ്യത്ത് 13 ദശലക്ഷം കണ്ടല്‍ ക്കാടുകള്‍ നട്ടുപിടിപ്പിക്കും. തീരദേശ പരിസ്ഥിതിയെ ഹരിത വത്കരിക്കുന്നതി ന്റെയും മരുഭൂവല്‍ക്കരണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. രാജ്യത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജിസാന്‍, മക്ക, മദീന, തബൂക്ക്, അസീര്‍, ശര്‍ഖിയ, എന്നീ പ്രദേശങ്ങളിലായിരിക്കും പ്രാരംഭ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. 55 ലക്ഷം തൈകള്‍ ജിസാനിലും 24 ലക്ഷം തൈകള്‍ മക്കയിലും, 20 ലക്ഷം തൈകള്‍ മദീനയിലും തബൂക്, അസീര്‍ മേഖലകളില്‍ ഒരു ലക്ഷം തൈകളുമാവും നട്ടുപിടിപ്പിക്കുക. വരും വര്‍ഷങ്ങളില്‍ ചെങ്കടല്‍ തീരങ്ങള്‍ കേന്ദ്രീകരിച്ച് 1000 ലക്ഷം തൈകള്‍ നടാനും പദ്ധതിയുണ്ട്. പദ്ധതികള്‍ നടപ്പാവു ന്നതോടെ പച്ച പുതച്ച മരുഭൂ പ്രദേശങ്ങളും രാജ്യത്ത് പ്രതീക്ഷിക്കാം.

കഴിഞ്ഞ വര്‍ഷം 700,000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. ഇതില്‍ 200,000 ജുബൈ ല്‍ ഗവര്‍ണറേറ്റിലെ റാസ് അബു അലി ദ്വീപിലും 500,000 അല്‍-വജ് ഗവര്‍ണറേറ്റിലു മാണ് നട്ടുപിടിപ്പിച്ചത്. ഈ തോട്ടങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും ഉറപ്പാക്കാന്‍, ആല്‍ ഗകള്‍, കടല്‍പ്പായല്‍, കൈയേറ്റം എന്നിവയില്‍ നിന്നുള്ള നാശനഷ്ടങ്ങളില്‍ നിന്ന് കണ്ടല്‍ തൈകളെ സംരക്ഷിക്കുന്നതിന് വേലികെട്ടി പരിപാലിക്കുക തുടങ്ങിയ നടപടി കള്‍ നടപ്പിലാക്കിയിട്ടുണ്ട്. പച്ചപ്പ് വര്‍ധിപ്പിക്കുക, സൗദി അറേബ്യയുടെ തീരപ്രദേശങ്ങ ളു ടെ പാരിസ്ഥിതി സംരക്ഷണം, പ്രതിരോധശേഷി വര്‍ധിപ്പിക്കുക, മരുഭൂവല്‍ക്ക രണത്തെ ഫലപ്രദമായി ചെറുക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നില്‍.


Read Previous

പ്ര​വാ​സി സം​രം​ഭ​ക​ൻ പി.​ടി. കോ​ശി നി​ര്യാ​ത​നാ​യി

Read Next

അച്ഛാ, എന്റെ ഷൂ തെന്നുന്നുണ്ട്!’; ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »