Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ സൗദി അറേബ്യ; ഏകികൃത കരാർ നിലവിൽ വന്നു


റിയാദ്: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനായി ഏകീകൃത തൊഴിൽ കരാർ അവതരിപ്പിച്ച് സൗദി അറേബ്യ. രാജ്യത്തെ തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാ വരുത്താനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള വിശ്വാസം കൂടുതൽ മെച്ചപ്പെടുത്താനും പുതിയ കരാറിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. നീതിന്യായ ഉപമന്ത്രി ഡോ. നജ്മ് അൽ സൈദും സാമൂഹിക വികസന ഉപമന്ത്രി ഡോ. അബ്ദുല്ല അബുതൈനൈനും ചേർന്നാണ് പുതിയ കരാർ നിലവിൽ വന്നതായി പ്രഖ്യാപിച്ചത്.

പുതിയ കരാറിലൂടെ തൊഴിലുടമകൾക്കും ജീവനക്കാർക്കും നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കും. ഇരു വരും തമ്മിലുള്ള കരാർ ഡിജിറ്റൽ രേഖയാക്കി മാറ്റും. ശമ്പളം നൽകാതിരിക്കുക,തൊഴിൽ കരാർ ഉടമ ലംഘിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളിക്ക് കോടതിയെ സമീപിക്കാം. കരാറുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ കൈവശം ഉള്ളത് കൊണ്ട് തന്നെ കേസ് അതിവേഗം തീർപ്പാക്കാൻ കോടതിക്ക് സാധിക്കും. മുൻപ് തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസുകളിൽ വിധി പറയാൻ മാസങ്ങളോളം ആവശ്യമായി വന്നിരുന്നു.

ഏകീകൃത ലീസ് കരാർ, വാഹന ലീസിംഗ് കരാർ, സ്വകാര്യ സ്കൂൾ വിദ്യാർത്ഥി രജിസ്ട്രേഷൻ കരാർ തുടങ്ങിയവയും പുതിയ നയത്തിന്റെ പരിധിയിൽ വരുന്നതാണ്. ഈ രേഖകളും ഇനി മുതൽ ഡിജിറ്റി ലൈസ് ചെയ്യും.പുതിയ കരാറിലൂടെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കാനും തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.


Read Previous

ജാതീയ-സാമുദായിക സംഘര്‍ഷങ്ങളില്ലാതെ കേരളം, കുറ്റപത്രം സമര്‍പ്പിക്കുന്നതിലും ഇന്ത്യയില്‍ ഒന്നാമത്‌; എന്‍സിആര്‍ബി റിപ്പോര്‍ട്ട്

Read Next

വാതില്‍ തള്ളിത്തുറന്ന് സനൂപ് അകത്തുകയറി; ആക്രോശിച്ച് കൊടുവാള്‍ കൊണ്ട് തലയില്‍ വെട്ടി’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »