അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ


റിയാദ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സൗദി അറേബ്യ വനിതയെ അയക്കും. ഈ വർഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് സൗദി അറേബ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുക.

റയ്‌യാന ബര്‍നാവിയാണ് സൗദിയിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക. പുരുഷ ബഹിരാകാശ സഞ്ചാരിയായി അലി അല്‍ഖര്‍നിയും അമേരിക്കയില്‍ നിന്ന് വിക്ഷേ പിക്കാനൊരുങ്ങുന്ന എ എക്സ് 2 ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമാകും.

ബഹിരാകാശ സഞ്ചാരികളായ മറിയം ഫിര്‍ദാസും അലി അല്‍ ഗംദിയുമാണ് ദൗത്യ സംഘത്തില്‍ പരിശീലനം നല്‍കുക. പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റർ എന്നിവരുമായി സഹകരിച്ചാണ് ദൗത്യം നടത്തുന്നത്.


Read Previous

മലര്‍ക്കൊടിയെ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഷഹജ മലപ്പുറം ,മണികണ്ഠൻ പെരുമ്പടവ് ,ജംഷീദ് മഞ്ചേരിയും റിയാദില്‍.

Read Next

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗത്വ ക്യാമ്പയിനും “ഗൃഹമൈത്രി ”ഹൗസിംഗ് പ്രൊജക്ടിനും തുടക്കം കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »