ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ജീവനക്കാരുടെ ഡാറ്റാ രജിസ്ട്രേഷനും അപ്ഡേഷനും കൃത്യമായി നിർവ്വഹിക്കാത്തതിനെ തുടർന്ന് സൗദി അറേബ്യയിൽ 33 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി. മന്ത്രാലയത്തിന്റെ ലൈസൻസുള്ള വിവിധ സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക പരിശോധനകൾക്ക് പിന്നാലെയാണ് കർശന നടപടി.

ടൂറിസം മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയമങ്ങൾ പാലിക്ക പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുമായി മന്ത്രാലയം നിരന്തരം പരിശോധനകൾ നടത്തിവരികയാണ്.
മാനമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ 84 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ക്കെതിരെയും അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ടൂറിസം മേഖലയിലെ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിയമനടപടികൾ തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
