പ്രവാസി കുടുംബങ്ങള്‍ക്ക് പ്രത്യേക ഡിജിറ്റല്‍ ഐ ഡിയുമായി സൗദി അറേബ്യ


പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള പ്രത്യേക ഡിജിറ്റല്‍ ഐ ഡി സേവന ത്തിന് തുടക്കമിട്ട് സൗദി. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്‌ഷെര്‍ അഫ്രാദ് (വ്യക്തികള്‍ക്കുള്ള അബ്‌ഷെര്‍) സംവിധാനത്തില്‍ നിന്ന് ഈ സേവനം ലഭ്യമാണ്. സൗദി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഈ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവാസികള്‍ക്ക് അവരുടെ കുടുംബാംഗ ങ്ങളുടെ ഡിജിറ്റല്‍ ഐഡന്റിറ്റി രേഖ പരിശോധിക്കാം. ഈ ഐഡന്റിറ്റിയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ കാണുന്നതിനും, ഉപയോഗിക്കുന്നതിനും, പകര്‍പ്പ് എടുത്ത് സൂക്ഷിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അറിയിപ്പ്.

കൂടാതെ അബ്‌ഷെര്‍ അഫ്രാദ് സംവിധാനത്തില്‍ നിന്നുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റല്‍ ഐഡന്റിറ്റിയുടെ ഫോട്ടോ സൗദിയില്‍ സുരക്ഷാ പരിശോധനകളുടെ വേളയില്‍ ഉപയോഗിക്കാം. ഈ ഐഡിയുടെ പ്രിന്റ് ചെയ്ത കോപ്പി ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Read Previous

തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ ട്രിവ പുന: സംഘടിപ്പിച്ചു, 2023 ഭാരവാഹികളെ പ്രഖാപിച്ചു.

Read Next

തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംരംഭതക്വ പരിശീലന പരിപാടി; കൃഷി മുതല്‍ ബിസിനസ് വരെ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »