ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സൗദിയിലെ മലയാളികളായ ട്രെയിലര്‍ വാഹനം ഓടിക്കുന്നവരുടെ കൂട്ടായ്മ ആയ സൗദി അറേബ്യന്‍ മലയാളി ട്രെയിലര്‍ അസോസിയേഷന്( സാംട്ട) അഞ്ചാം വാര്‍ഷിക ആഘോഷം ദമ്മാമില്‍ വെച്ച് ആഘോഷിച്ചു 2023 ജനുവരി 13 വെള്ളിയാഴ്ച ദമാം ഫൈസലിയ അൽ അസീമ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം വിവിധ പരിപാടികളോടെ നടന്നു

ആഘോഷത്തിന്റെ ഭാഗമായി നടന്ന വാര്‍ഷിക സമ്മേളനംറാഫി അമ്പാടി ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ ഉസ്മാന് വയനാട് അധ്യക്ഷത വഹിച്ചു, തുടര്‍ന്ന് സംഘടനയുടെ വാര്‍ഷിക പൊതുയോഗ അവലോകനവും സാമ്പത്തിക അവലോകനവുംകോട്ടക്കല് അവതരിപ്പിച്ചു. ചടങ്ങിന് കമാല്‍ കോട്ടക്കല്‍ സ്വാഗതവും ഹാരിസ് കണ്ണൂര്‍ നന്ദിയും പറഞ്ഞു
തുടര്‍ന്ന് 2023-2024 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു, നൗഷാദ് ബാബു തൃത്താല പ്രസിഡന്റ് ആയും ഹാരിസ് കണ്ണൂർ സെക്രട്ടറിയായി തെരെഞ്ഞെടുക്കപെട്ടു.ഫിനാന്‍സ് കണ്‍ട്രോളര്‍മാരായി സിദ്ധീഖ് കോട്ടക്കല്‍ ( ദമാം) സലാം കൂരാച്ചുണ്ട് ( റിയാദ് ) ഷിഹാബ് മഞ്ചേരി (ജിദ്ദ) വൈസ് പ്രസിഡണ്ട്മാര്‍ അന് സാരി മുവാറ്റുപുഴ, സുരേഷ് കണ്ണൂര്‍, ജോയിന്‍ സെക്രട്ടറി ഷിബു നിലമ്പൂര്‍, മീഡിയ സതീഷ് ബാബു മഞ്ചേരി, ചാരിറ്റി കണ്‍വീനര്‍ മുസ്തഫ വൈലത്തൂര്‍, മനോജ് കൊല്ലം, കൂടാതെ 12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
ആഘോഷത്തിന്റെ ഭാഗമായി ദമാം സിംഗിംഗ് ഓർസ്ട്രാ അവതരിപ്പിച്ച സംഗീത സന്ധ്യയും അരങ്ങേറി
