Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി ബജറ്റ്: 8,850 കോടി (88.5 ബില്യണ്‍) റിയാല്‍ കമ്മി.


റിയാദ് : ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി ബജറ്റില്‍ 8,850 കോടി (88.5 ബില്യണ്‍) റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. മൂന്നാം പാദത്തില്‍ ബജറ്റ് വരുമാനം 269.9 ബില്യണ്‍ റിയാലും ചെലവ് 358.4 ബില്യണ്‍ റിയാലുമാണ്. എണ്ണ വരുമാനം 150.8 ബില്യണ്‍ സൗദി റിയാലായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ എണ്ണ വരുമാനം 21 ശതമാനമാണ് കുറഞ്ഞത്. 2024 മൂന്നാം പാദത്തില്‍ എണ്ണ വരുമാനം 190.8 ബില്യണ്‍ റിയാലായിരുന്നു.

അതേസമയം, എണ്ണ ഇതര വരുമാനത്തിൽ 1% വർധനവ് രേഖപ്പെടുത്തി. 2024 മൂന്നാം പാദത്തിലെ എണ്ണ ഇതര വരുമാനം 118.3 ബില്യണ്‍ റിയാൽ ആണെങ്കിൽ ഇത്തവണ 119 ബില്യണ്‍ റിയാലായി ഉയർന്നിട്ടുണ്ട്.

ഈ വര്‍ഷത്തെ ആദ്യത്തെ ഒമ്പത് മാസങ്ങളിലെ ആകെ ബജറ്റ് വരുമാനം 835 ബില്യണ്‍ റിയാലായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 956 ബില്യണ്‍ റിയാലായിരുന്നു വരുമാനം. അതിനാൽ തന്നെ വരുമാനം 13 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്.

ഈ വര്‍ഷത്തെ ആദ്യത്തെ ഒമ്പത് മാസങ്ങളിലെ ബജറ്റ് ചെലവ് 1.01 ട്രില്യണ്‍ റിയാലിലെത്തി. ഇതിന്റെ ഫലമായി ഏകദേശം 182 ബില്യണ്‍ റിയാലിന്റെ കുറവുണ്ടായി. ആദ്യ ഒമ്പത് മാസങ്ങളിലെ എണ്ണ വരുമാനം 23 ശതമാനം കുറഞ്ഞ് 452.4 ബില്യണ്‍ റിയാലായി. 2024 ലെ ഇതേ കാലയളവില്‍ ഇത് 585.8 ബില്യണ്‍ റിയാലായിരുന്നു. ഇതിനു വിപരീതമായി, എണ്ണ ഇതര വരുമാനം മൂന്നു ശതമാനം തോതില്‍ വര്‍ധിച്ച് 383 ബില്യണ്‍ റിയാലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എണ്ണ ഇതര വരുമാനം 370 ബില്യണ്‍ റിയാലായിരുന്നു.


Read Previous

യുഎഇയിൽ ഇനി ചിപ്പുള്ള ഇന്ത്യൻ ഇ പാസ്പോർട്ടും,മൂന്ന് ഡിസൈനിൽ ഇന്ത്യൻ പാസ്പോർട്ട്; വ്യത്യാസങ്ങൾ എന്തൊക്കെ?

Read Next

സ്ത്രീയായ ഇന്ദിരക്കുണ്ടായിരുന്ന ധൈര്യം മോഡിക്കില്ല; അവര്‍ അമേരിക്കയെ ഭയപ്പെട്ടില്ല’: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »