
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോ ഷിക്കുകയാണ് രാജ്യം. സാംസ്‌കാരിക മന്ത്രാലയം വിവിധ പ്രവിശ്യകളില്‍ ഔദ്യോഗിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യം എങ്ങും ഹരിത പ്രഭയാല്‍ മുങ്ങി നില്‍ക്കുകയാണ് വാഹനങ്ങളും കെട്ടിടങ്ങളും എന്ന് വേണ്ട എല്ലാ സ്ഥാപനങ്ങളിലും ദേശിയ പതാക കെട്ടി പച്ച ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങളില്‍ പതാകകള്‍ വെച്ചുകെട്ടി നഗരം ചുറ്റി ആഘോഷിക്കുകയാണ് സ്വദേശികളും വിദേശികളും.
2022 മുതലാണ് സൗദിയില്‍ സ്ഥാപക ദിനം ആഘോഷി ക്കാന്‍ തുടങ്ങിയത്. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിന്‍ സൗദ് ആണ് സൗദി രാഷ്ട്രം സ്ഥാപിച്ചത്. മൂന്ന് നൂറ്റാണ്ടിനിടെ സൗദിയിലെ ജനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗ മായി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടക്കുന്നത്
സൗദി സ്ഥാപക ദിനം നാളെ. 1727ൽ ആദ്യ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കിയാണ് ഈ ദിനം കടന്നു പോകുന്നത്. 1727 ൽ അതായത് ഹിജ്‌റ വർഷം 1139ൽ ഇമാം മുഹമ്മദ് ബിൻ സഊദാണ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചത്. സൗദിയിലെ റിയാദിലെ ദിരിയ്യ ആസ്ഥാനമായിട്ടായിരുന്നു അത്. ഇപ്പോഴത്തെ ഭരണാധികാരി സൽമാൻ രാജാവിന്റെ അഞ്ചാം പിതാമഹനാണ് ഇമാം മുഹമ്മദ് ബിൻ സഊദ്. 1687-1765 വരെയായിരുന്നു ആ ഭരണം. അതിന്റെ ഓർമ പുതുക്കുകയാണ് സ്ഥാപക ദിനം അഥവാ ഫൗണ്ടേഷൻ ഡേയിലൂടെ രാജ്യം.ചെയ്യുന്നത്
ഈ മൂന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യം പറയുന്ന വിനോദ പരിപാടികളും രാജ്യത്ത് അരങ്ങേറുകയാണ്. ഒരാഴ്ച വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ ഇതിന്റെ ഭാഗ മായുണ്ട്. ആദ്യ സൗദി രാഷ്ട്രം രൂപം കൊണ്ട ദർഇയ്യയിൽ പൈതൃക പരിപാടികളും തുടരുന്നു. സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങൾ, പഴയകാല ചിത്രങ്ങൾ, നൂറ്റാ ണ്ടു കൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, അക്കാല ത്തെ തെരുവ് ചന്തയുടെ എന്നിവയെല്ലാം പുനരാവിഷ്‌കരിച്ചാണ് ആഘോഷങ്ങൾ.
ആഘോഷങ്ങളുടെ ഭാഗമാകാൻ ചെറുകിട വൻകിട സ്ഥാപനങ്ങളും മറ്റ് സേവന മേഖലകളും അവരുടെ പ്രത്യേക ഓഫറുകളുമായി ആഘോഷം ജനകീയമാക്കുന്നു. 2022 വരെ ദേശീയ ദിനം മാത്രമായിരുന്നു രാഷ്ട്രത്തിന്റെ ആഘോഷമെന്ന നിലക്ക് സൗദിക്ക് ഉണ്ടായിരുന്നത്. അത് സെപ്തംബർ 23ന്. 1932ൽ നജ്ദ് ഹിജാസ് മേഖലകൾ ഒന്നിപ്പിച്ച് സൗദി അറേബ്യയെന്ന ആധുനിക രാഷ്ട്രം രൂപീകരിച്ചതിന്റെ ഓർമപ്പെടു ത്തൽ. അത് നടപ്പാക്കിയത് അബ്ദുൽ അസീസ് അൽ സഊദ് രാജാവായിരുന്നു. 2005 മുതൽ അന്നേ ദിവസം അവധി ദിനമായും പ്രഖ്യാപിച്ചു. ഇപ്പോൾ നടക്കുന്ന സ്ഥാപക ദിനത്തിലൂടെ പക്ഷേ മൂന്ന് പതിറ്റാണ്ട് നീളുന്ന പൈതൃകമാണ് ആഘോഷിക്കുന്നത്. രാജ്യത്തിന്റെ ചരിത്രപരവും സാംസ്‌കാരിക പൈതൃകവും വര്‍ത്തമാനവും വിശക ലനം ചെയ്യുന്ന പരിപാടികള്‍ ഒരേ സമയം രാജ്യത്തെ 13 പ്രവിശ്യകളിലും നടക്കുകയാണ്