Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആഗോള സൂചികാ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി സൗദി അരാംകോ; ലക്ഷ്യം 13 ബില്യണ്‍ ഡോളര്‍


റിയാദ്: സൗദി എണ്ണക്കമ്പനിയായ അരാംകോ രണ്ടാഘട്ട ഓഹരി വില്‍പ്പന ജൂണ്‍ രണ്ട് ഞായാറാഴ്ച ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 ബില്യണ്‍ ഡോളര്‍ വില മതിക്കുന്ന 1.5 ബില്യണ്‍ ഓഹരികളാണ് പബ്ലിക് ഓഫറിംഗിലൂടെ അരാംകോ വിറ്റഴിക്കുക. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതികളുടെ ഭാഗമായാണ് നടപടി.

സൗദിയിലും അന്താരാഷ്ട്ര നിക്ഷേപകര്‍ക്കിടയിലും ഷെയര്‍ഹോള്‍ഡര്‍ ബേസ് വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഈ ഓഫര്‍ നല്‍കുന്നതെന്ന് അരാംകോ ചീഫ് എക്സിക്യൂട്ടീവ് അമിന്‍ നാസര്‍ പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും ഞങ്ങളുടെ ആഗോള സൂചികാ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ ഓഹരി വിലയില്‍ നിന്നും പത്ത് ശതമാനം കിഴിവോടെയാണ് പുതിയ ഓഹരികള്‍ വില്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ക്ക് അരാംകോയുടെ ഓഹരി സ്വന്തമാക്കാന്‍ ഇത് അവസരമൊരുക്കും. ഓഹരി വില്‍പ്പനയുടെ കാലയളവ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എന്നാല്‍ നിബന്ധനകളിലും വലിപ്പത്തിലും മാറ്റമുണ്ടാകുമെന്നും സാമ്പത്തിക മാധ്യമങ്ങള്‍ വ്യക്തമാക്കി.


Read Previous

രാജ്യാന്തര അവയവക്കടത്ത് കേസ് : പ്രധാന കണ്ണിയായ ഹൈദരാബാദ് സ്വദേശി പിടിയിൽ

Read Next

ധ്യാനത്തിനിടെ ഫോണിൽ കളിക്കരുതെന്ന് മോദിയോട് കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »