Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആരോഗ്യ മേഖലയിലെ സഹകരണം: സൗദി-ഇന്ത്യ ധാരണാപത്രം സൗദി മന്ത്രിസഭാ അംഗികാരം നല്‍കി


റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ആരോഗ്യ മേഖലയിൽ സഹകരണത്തിനായി ഒപ്പുവെച്ച ധാരണാപത്രത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് സൗദി ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം അംഗീകരിച്ചത്.

അതേസമയം, സിറിയയെ വിഭജിക്കണമെന്ന വിഘടനവാദ ആഹ്വാനങ്ങളെ സൗദി അറേബ്യ ശക്തമായി തള്ളി. സിറിയയിലെ എല്ലാ വിഭാഗങ്ങളും വിവേകത്തോടെ പ്രവർത്തിക്കണമെന്നും, യുക്തിക്കും സംഭാഷണത്തിനും മുൻഗണന നൽകി ഒരു പുതിയ സിറിയൻ രാഷ്ട്രം കെട്ടിപ്പടുക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്നും സൗദി ആഹ്വാനം ചെയ്തു.

സിറിയയിലെ ഇസ്രായേൽ കടന്നുകയറ്റവും തുടർച്ചയായ നിയമലംഘനങ്ങളും സൗദി അറേബ്യ ശക്തമായി അപലപിച്ചു. 1974-ൽ സിറിയയും ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേലിന്റെ ആഭ്യന്തര ഇടപെടലുകളെന്ന് സൗദി വ്യക്തമാക്കി. സിറിയയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനും, സിവിൽ സമാധാനം നിലനിർത്താനും, മുഴുവൻ സിറിയൻ പ്രദേശത്തും ഭരണകൂടത്തിന്റെ പരമാധികാരം ഉറപ്പാക്കാനും സിറിയൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര സമൂഹത്തോട്, സിറിയയിൽ ഇസ്രായേലിന്റെ നിയമലംഘനങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും, സിറിയയുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാൻ ഒപ്പം നിൽക്കാനും സൗദി അറേബ്യ ആവശ്യപ്പെട്ടു.


Read Previous

സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്കണം;​ സൗദി ഗതാഗത അതോറിറ്റി

Read Next

ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷം, 35 ലേറെ പേർ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »