ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യക്ക് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രകോപനങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി.
സൗദി അറേബ്യയിൽ വലിയ മാറ്റങ്ങൾക്കും അന്താരാഷ്ട്ര സഹകരണങ്ങൾക്കും വഴിതുറക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സാങ്കേതികവിദ്യ, ടൂറിസം, നിയമം, സാംസ്കാരികം തുടങ്ങി വിവിധ മേഖലകളിലെ ധാരണാപത്രങ്ങൾക്കും പദ്ധതികൾക്കും അംഗീകാരം നൽകി.
മന്ത്രിസഭ തിരുമാനങ്ങള്‍
2026 കൃത്രിമബുദ്ധിയുടെ വർഷം: സാങ്കേതിക വിദ്യയിൽ ആഗോളതലത്തിൽ മുന്നേറുന്നതിന്റെ ഭാഗമായി 2026-നെ ‘കൃത്രിമബുദ്ധിയുടെ വർഷം’ (Year of Artificial Intelligence) ആയി പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ജി.സി.സി ശിശുസംരക്ഷണ നിയമം: ഗൾഫ് രാജ്യങ്ങളിൽ അന്വേഷണ ഘട്ടത്തിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന ‘മസ്‌കറ്റ് രേഖ’ ബൈൻഡിംഗ് നിയമമായി അംഗീകരിച്ചു. ദോഹയിൽ നടന്ന ജി.സി.സി ഉച്ചകോടിയുടെ തീരുമാനത്തിന് ഇതോടെ ഔദ്യോഗിക സ്ഥിരീകരണമായി.
: * മലേഷ്യയുമായുള്ള രാഷ്ട്രീയ കൂടിയാലോചനകൾക്ക് വിദേശകാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. ഹംഗറി, സാൻ മറിനോ എന്നീ രാജ്യങ്ങളുമായി ടൂറിസം മേഖലയിലും, സിറിയ, ഉറുഗ്വേ എന്നീ രാജ്യങ്ങളുമായി നിക്ഷേപ സംരക്ഷണ മേഖലയിലും സഹകരിക്കാൻ തീരുമാനിച്ചു.
ബഹ്‌റൈനുമായി സുസ്ഥിര വികസനത്തിലും ഖത്തറുമായി റിയൽ എസ്റ്റേറ്റ് മേഖലയിലും ധാരണാ പത്രങ്ങൾ ഒപ്പിട്ടു. വൈജ്ഞാനിക മേഖല: കിംഗ് ഫഹദ് നാഷണൽ ലൈബ്രറിയുടെ പുനസംഘടന യ്ക്കും, നരവംശശാസ്ത്ര-സാംസ്കാരിക പഠനങ്ങൾക്കായി പുതിയ ‘റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോ പോളജി ആൻഡ് കൾച്ചറൽ സ്റ്റഡീസ്’ സ്ഥാപിക്കാനും അംഗീകാരം നൽകി.
നിയമ സഹകരണം: ജുഡീഷ്യൽ വിധികൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുമായി (WIPO) സഹകരിക്കാൻ നീതിന്യായ മന്ത്രാലയത്തിന് അനുമതി നൽകി. മന്ത്രിസഭയുടെ അജണ്ടയിലുണ്ടായിരുന്ന അസീർ മേഖല വികസന അതോറിറ്റി, മാനവ വിഭവശേഷി വികസന ഫണ്ട് (HADAF), സൗദി എക്സിം ബാങ്ക് എന്നിവയുടെ വാർഷിക റിപ്പോർട്ടുകളും യോഗം വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
