Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി ദേശീയ ദിനം ആഘോഷിച്ച് നമ്മൾ ചാവക്കാട്ടുക്കാർ സൗദി ചാപ്റ്റർ


റിയാദ് : സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം നമ്മൾ ചാവക്കാട്ടുക്കാർ സൗദി ചാപ്റ്റർ വിപുലമായി ആഘോഷിച്ചു. വർണാഭമായ വസ്ത്രങ്ങൾ അണിഞ്ഞും ദേശീയ ദിനം ആലേഖനം ചെയ്ത കേക്ക് മുറിച്ചും നടന്ന പരിപാടിയിൽ സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു കുടുംബിനികളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.

സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപദേശക സമിതി അംഗം സിറാജുദ്ധീൻ ഓവുങ്ങൽ ഉദ്‌ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് സുരക്ഷിതവും സമാധാനപരവുമായ ജീവിത ത്തിന് അവസരം നൽകുന്ന ഭരണാധികാരികൾക്ക് നന്ദി അറിയിക്കുന്നതോടൊപ്പം രാജ്യത്തിന്റെ പുരോഗതിയിലും ഐക്യത്തിലും പങ്കാളികളാകാൻ സാധിക്കുന്നതിനാൽ മലയാളികൾ അഭിമാനി ക്കുന്നുവെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യംവീട്ടിൽ, മുഹമ്മദ് ഇഖ്ബാൽ, ഫാറൂഖ് പൊക്കുളങ്ങര, നൗഫൽ തങ്ങൾ, ഫായിസ് ബീരാൻ, കബീർ വൈലത്തൂർ തുടങ്ങിയവർ സംസാരിച്ചു.

ഇ കെ ഇജാസ്, ഖയ്യും അബ്ദുള്ള, സലിം പി വി, സയ്യിദ് ഷാഹിദ്, സലിം അകലാട്, ഫായിസ് ബീരാൻ, അൻവർ ഖാലിദ്, ശറഫുദ്ധീൻ ചാവക്കാട്, പ്രകാശൻ ഇ ആർ, ഫായിസ് ഉസ്മാൻ, അബ്ബാസ് കൈതമുക്ക്, ജഹാംഗീർ, ഷഹബാസ് പാലയൂർ, അബ്ദുൽ ലത്തീഫ്, മുഹമ്മദ് കൈതമുക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും അലി പൂത്താട്ടിൽ നന്ദിയും പറഞ്ഞു.


Read Previous

ട്രംപ് കയറിയപ്പോള്‍ യുഎന്നിലെ എക്‌സലേറ്റര്‍ നിന്നു, പടി കയറി പ്രസിഡന്റും ഭാര്യയും; അന്വേഷണം ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്

Read Next

പുതിയ എഐ മോഡലുമായി ചൈനയുടെ ആലിബാബ ജെമിനിക്കും ചാറ്റ് ജിപിടിക്കും എട്ടിന്‍റെ പണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »