ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ട് നടന്ന മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങൾ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. തലസ്ഥാനമായ റിയാദിന് സമീപമുള്ള അൽ-ഖർജിലും കിഴക്കൻ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്.

റിയാദിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അൽ-ഖർജ് ലക്ഷ്യമിട്ടെത്തിയ മൂന്ന് ക്രൂയിസ് മിസൈലുകളും മൂന്ന് ഡ്രോണുകളുമാണ് വ്യോമസേന തടഞ്ഞത്. ഇതിൽ ക്രൂയിസ് മിസൈലുകൾ നഗരപരിധിക്ക് പുറത്തുവെച്ചും ഡ്രോണുകൾ ഗവർണറേറ്റിന്റെ കിഴക്കുഭാഗത്ത് വെച്ചും വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.
അൽ-ജൗഫ് മേഖലയുടെ കിഴക്കുഭാഗത്ത് ശത്രു ഡ്രോൺ തടയുകയും നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി വ്യാഴാഴ്ച അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിക്കാനുള്ള നീക്കത്തെ അതീവ ജാഗ്രതയോടെയാണ് വ്യോമസേന പ്രതിരോധിച്ചത്.
ജനവാസ മേഖലകളെയും ആഗോള ഊർജ്ജ വിതരണ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കങ്ങളെ രാജ്യം അതീവ ജാഗ്രതയോടെയാണ് കാണുന്നത്. സൗദി വ്യോമസേനയുടെ കൃത്യമായ ഇടപെടൽ വലിയൊരു സുരക്ഷാ ഭീഷണിയാണ് ഒഴിവാക്കിയത്.
