റിയാദ് : സൗദി അറേബ്യയുട 74 മത് സ്ഥാപക ദിനം പ്രവാസി മലയാളി ഫൌണ്ടേഷൻ ആഘോഷിച്ചു. പ്രസിഡന്റ് ഷാജഹാൻ ചാവക്കാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ അബ്ദുൽ നാസർ ഉദ്‌ഘാടനം ചെയ്തു. കോഡിനേറ്റർ സുരേശ് ശങ്കർ ആമുഖം പ്രഭാഷണം നടത്തി.

സന്ദർശക വിസയിൽ എത്തിയ വൈസ് പ്രസിഡന്റ് അലി എ കെ റ്റി യുടെ കുടുംബം കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. നാഷണൽ കമ്മിറ്റി ഭാരവഹി കളായ ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, ബിനു കെ തോമസ്, സെൻട്രൽ കമ്മിറ്റി ഭാരവഹികളായ റസ്സൽ മഠത്തിപ്പറമ്പിൽ,ബഷീർ കോട്ടയം,നാസർ പൂവ്വാർ, നിസാം കായംകുളം, യാസിർ കൊടുങ്ങല്ലൂർ, സിയാദ് വർക്കല,സിമി ജോൺസൺ, രാധിക സുരേഷ്. ശാരിബ നാസർ, ജസീന മുത്തലിബ്, ഷാജിത ഷാജഹാൻ, സുനി ബഷീർ,സ്നേഹതീരം ഭാരവഹികളായ ബിനു, നിസാർ കുരിക്കൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
കലാപരിപാടികൾക്ക് ആൻഡ്രിയ ജോൺസൺ, കല്യാണി സുരേഷ്, ഫിദ ഫാത്തിമ, പവിത്രൻ,നൗഫൽ കോട്ടയം, പ്രമോദ് എന്നിവർ നേതൃത്വം കൊടുത്തു.ട്രഷറർ പ്രെഡിൻ അലക്സ് നന്ദി പറഞ്ഞു