Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി സ്ഥാപക ദിനാഘോഷം: ആവേശമുണർത്താൻ ലുലു വാക്കത്തോൺ 2025 ഫെബ്രുവരി 15ന്


റിയാദ്: സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി, ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ലുലു വാക്കത്തോൺ ഈ മാസം 15-ന് നടക്കും. രാവിലെ 7:00 ന് ന്യൂ ഖോബാർ കോർണിഷിൽ നിന്ന് ആരംഭിക്കുന്ന മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള വാക്കത്തോൺ സുസ്ഥിര ഭാവി എന്ന ആശയം ലക്ഷ്യമാക്കിയാണ് സംഘടിപ്പിക്കുന്നത്. വാക്കത്തോണിന് പുറമെ നിരവധി ദൃശ്യ വിരുന്നുകളും പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.

മനോഹരമായ സി ഷോ, അതിശയിപ്പിക്കുന്ന സ്വേ പോൾ ഡാൻസ്, ഉജ്ജ്വലവും പരമ്പ രാഗത അറബിക് നൃത്തവുമായ അർദാ, രസകരമായ ടൂറിങ് ഷോ എന്നിവയെല്ലാം ചടങ്ങിന്റെ മാറ്റ് കൂട്ടും. ശാരീരിക ആരോഗ്യത്തിനൊപ്പം കലാ-സാംസ്കാരിക മികവി നെയും ഉയർത്തിപ്പിടിക്കുന്ന അപൂർവ മുഹൂർത്തമായിരിക്കിമിത്

ലുലു വാക്കത്തോൺ 2025, ആവേശകരമായ റാഫിൾ ഡ്രോയോടു കൂടിയാകും സമാപി ക്കുക. പങ്കെടുക്കുന്നവർക്ക് ഐഫോൺ 16 പ്രോ മാക്സ്, ഹെൽത്ത് ട്രാക്കിംഗ് ബാൻഡു കൾ, ബൈസിക്കിളുകൾ എന്നിവ ഉൾപ്പെടെ അതിമനോഹരമായ സമ്മാനങ്ങൾ നേടാ നുള്ള അവസരമുണ്ടാകും. കൂടാതെ, പങ്കെടുത്ത എല്ലാവർക്കും ഒരു സൗജന്യ മെർച്ചൻ ഡൈസ് കിറ്റും ഗൂഡി ബാഗും നൽകും.

 ‘ഹാൻഡിക്രാഫ്റ്റ് (ചരിത്രപരമായ കൈത്തൊഴിലുകൾ) സംരക്ഷിക്കുക’ എന്ന ആശയം കൈക്കൊണ്ടാണ് ഈ വർഷത്തെ വാക്കത്തോൺ സംഘടിപ്പിക്കുന്നത്. ‘സാഫ്’ (Saaf) എന്ന് പേരുനല്കിയിട്ടുള്ള മാസ്കോട്ട് ഈ വർഷം വോക്കത്തോണിൽ സൗദി അറേബ്യ യുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കും. നെസ്ലെ, മാസ്റ്റർകാർഡ് എന്നീ പ്രമുഖ ബ്രാൻഡുകളും അൽ ഖോബർ മുനിസിപ്പാലിറ്റി, റെഡ് ക്രസൻറ്, പൊലീ സ് വകുപ്പുകൾ പോലുള്ള സർക്കാർ അതോറിറ്റികളും ലുലു വാക്കത്തോൺ 2025 ന് ശക്തമായ പിന്തുണ നൽകും. 12000 -ത്തിൽ പരം വോക്കേഴ്സ് ആണ് ഇതിനോടകം വാക്ക ത്തോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. താല്പര്യമുള്ള കൂടുതൽ ആളുകൾക്ക്  രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം ലുലു ഒരുക്കിയിട്ടുണ്ട്.

പങ്കെടുക്കുന്നവർക്ക് വാക്കത്തോണിന് ശേഷം അവരുടെ അനുഭവങ്ങൾ #go_green എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാം.  

.


Read Previous

തലമുറകളായി കൈമാറിവന്ന പൊടിക്കൈകളും നാട്ടറിവുകളും

Read Next

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »