സൗദി-ഇന്ത്യ പാർലമെന്ററി സൗഹൃദ സമിതി ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമായും മറ്റു എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ശൂറാ കൗൺസില്‍ ചെയർമാനും . സൗഹൃദ സമിതി. കമ്മിറ്റി ചെയർമാനുമായ ഖാലിദ് മുഹമ്മദ് അൽബാവർദിയുടെ നേതൃത്വത്തിലുള്ള സംഘം. പുതുതായി നിയമിതനായ ഇന്ത്യയുടെ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാന് അദ്ദേഹത്തിന്റെ ദൗത്യത്തിന് വിജയാശംസകള്‍ നേര്‍ന്നു

ഇന്ത്യയും -സൗദിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ചെയർമാൻ അൽബവർദിയും ചൂണ്ടിക്കാട്ടി, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്യുകയും പ്രശംസിക്കുകയും ചെയ്തു. സൗദി അറേബ്യയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും ഇരുപക്ഷവും നിരവധി ചർച്ചകൾ നടത്തി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അവസര മേഖലകൾ വർദ്ധിപ്പിക്കാനും തിരുമാനിച്ചു.
സൗദി-ഇന്ത്യൻ പാർലമെന്ററി സൗഹൃദ സമിതിയിലെ മറ്റ് നിരവധി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്ത്. അവർ അംബാസഡറുമായി ആശയവിനിമയം നടത്തുകയും കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു, ടൂറിസം. വ്യാപാരം, നിക്ഷേപം, ഫാർമസ്യൂട്ടി ക്കൽസ് പോലുള്ള വിവിധ മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ,കൂടിക്ഴ്ച്ചയില്‍ ചര്‍ച്ചയായി.