ഗള്‍ഫ് രാജ്യങ്ങളുടേത് മാത്രമല്ല, ലോകത്തിന്റെ തന്നെ പ്രധാന സാമ്പത്തിക കേന്ദ്രമായി ദുബായി മാറിയിട്ട് വർഷങ്ങളേറെയായി. രാജ്യത്തേക്ക് കൂടുതല്‍ ബിസി നസുകാരേയും നിക്ഷേപകരേയും കൊണ്ടുവരാനായി വിവിധ തരത്തിലുള്ള പദ്ധതികളും രാജ്യം നടത്തി വരുന്നുണ്ട്. ഒരു അറബ് രാജ്യമാണെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടേതായ എല്ലാവിധ സൌകര്യങ്ങളും സജ്ജീകരണങ്ങളുമായി യു എ ഇ വാഗ്ദാനം ചെയ്യുന്നത്. ;

യു എ ഇയുടെ ചുവട് പിടിച്ച് ഏറെ വൈകിയാണെങ്കിലും സൗദി അറേബ്യയും സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളാണ് സമീപകാലത്ത് കൊണ്ടു വന്നിട്ടുള്ളത്. ഇതോടെ രാജ്യത്തേക്ക് എത്തുന്ന പ്രൊഫഷണലുകളുടേയും എണ്ണം വർധിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ നിരവധി സ്ത്രീകളും ജോലി തേടി രാജ്യത്തേക്ക് എത്തുന്നുണ്ട്.
വിദേശ നിക്ഷേപകരെയും തൊഴിലാളികളെയും ആകർഷിക്കുന്ന തരത്തിലുള്ള ഇളവുകളാണ് കൂടുതലും പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇതിനെല്ലാം പിന്നില്‍. രാജ്യത്തെ അന്താരാഷ്ട്ര വിപണികളിലേക്ക് തുറക്കാനും, തലസ്ഥാനത്തെ ലോകത്തിലെ ഏറ്റവും വലിയ 10 നഗര സമ്പദ്‌വ്യവസ്ഥകളിൽ ഉൾപ്പെടുത്തുക എന്നതുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.;
2022 അവസാനത്തോടെ, ഏകദേശം 80 കമ്പനികൾ തങ്ങളുടെ ആസ്ഥാനം റിയാദി ലേക്ക് മാറ്റാൻ ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ-ഫാലിഹ് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. റിയാസ് “രാഷ്ട്രീ യമായും സാമ്പത്തികമായും മിഡിൽ ഈസ്റ്റിന്റെ വലിയ തലസ്ഥാനമായി മാറും. ” എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മറ്റൊരു ദുബായി, അല്ലെങ്കില്‍ ദുബായിയേക്കാള്‍ മികച്ചത് എന്നാണ് സൌദി ഭരണകൂടം മുന്നില്‍ കാണുന്ന ലക്ഷ്യം. നിയോം ഉള്‍പ്പടെയുള്ള നിരവധി പദ്ധതികളാണ് സൌദി യില്‍ നടന്നുവരുന്നത്. പ്രൊഫഷണുകള്‍ക്ക് മാത്രമല്ല, നിർമ്മാണത്തൊഴി ലാളികള്‍, ഡ്രൈവർമാർ തുടങ്ങിയ വിവിധ മേഖലകളിലുള്ളവർക്ക് ഇതിലൂടെ വലിയ തോതി ലുള്ള അവസരങ്ങളാണ് രാജ്യത്ത് തുറന്നിരിക്കുന്നത്. 2022 ല്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ സാധ്യതകളാണ് സൌദിയില്‍ ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
വിഷൻ 2030ന്റെ ഭാഗമായി നിരവധി പദ്ധതികള്‍ നടക്കുന്നതിനാല്‍ തന്നെ, രാജ്യം തൊഴിലവസരങ്ങളും നിക്ഷേപ അവസരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. നിങ്ങള്‍ ഏതെങ്കിലും ഒരു വിദേശ രാജ്യത്തെ തൊഴിലിനായി ശ്രമിക്കുകയാണെങ്കില്‍ എന്തുകൊണ്ടും സൌദിയും ഒരു മികച്ച ഓപ്ഷനായി മാറുന്നു. ലിങ്കിഡ് ഇന്‍ വഴിയും നിയോമുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിലെ ജോലി സ്വന്തമാക്കാം. 500 ബില്യൺ ഡോളറിന്റെ മെഗാ പ്രോജക്ടിനായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് നിയോമിന്റെ ഓൺലൈൻ ആപ്ലിക്കേഷൻ സിസ്റ്റം വഴിയും അപേക്ഷിക്കാം. അതുപോലെ, ന്യൂ മുറബ്ബ ഡെവലപ്‌മെന്റ് കമ്പനി റിയാദിൽ അടുത്തിടെ പ്രഖ്യാപിച്ച ഒരു ആധുനിക നഗരത്തിന്റെ വികസനം പ്രത്യക്ഷമായും പരോക്ഷമായും 334,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.