Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ രചിച്ച രാജ്യമാണ് സൗദി| ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് ഇടനാഴി വിപ്ലകരമായ മുന്നേറ്റമാവുമെന്ന് സൗദി കിരീടാവകാശി, ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടില്ല|ഉപയോഗിക്കാനാവില്ല ആണവായുധങ്ങള്‍ കൈവശം വെക്കുന്നതു കൊണ്ട് പ്രയോജനമില്ല. | ഫോക്‌സ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്


റിയാദ്: ജി-20 ഉച്ചകോടിക്കിടെ ലോകശ്രദ്ധയിലേക്ക് ഉയര്‍ന്ന നിര്‍ദ്ദിഷ്ട ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് ഇടനാഴി സാമ്പത്തിക-വാണിജ്യ-വികസന രംഗങ്ങളില്‍ വിപ്ലകരമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കയിലെ പ്രമുഖ മാധ്യമമായ ഫോക്‌സ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സൗദി അറേബ്യയുടെ കഴിഞ്ഞ ദശകങ്ങളിലെ മുന്നേറ്റങ്ങ ളെക്കുറിച്ചും ഭാവിപരിപാടികളെ കുറിച്ചും അന്താരാഷ്ട്ര വിഷയങ്ങളില്‍ രാജ്യത്തി ന്റെ നിലപാടുകളെക്കുറിച്ചും അദ്ദേഹം വാചാലനായി.

ഇന്ത്യയെയും യൂറോപ്പിനെയും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് മേഖല വഴി ബന്ധിപ്പിക്കുന്ന പദ്ധതി ഇന്ത്യക്കും യൂറോപ്പിനുമിടയിലെ വ്യാപാര സാമ്പത്തിക കൈമാറ്റം മൂന്നു മുതല്‍ ആറുവരെ ദിവസം ലാഭിക്കാനിടയാക്കുമെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. സാമ്പത്തികമായി വികസിപ്പിക്കുന്നതിനും മുന്നേറുന്നതിനും അറബ് മേഖലയിലെ എല്ലാ രാജ്യങ്ങളും സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇറാന്‍ ആണവായുധം സ്വന്തമാക്കുകയാണെങ്കില്‍ ഈ മേഖല യിലെ അധികാര സന്തുലിതാവസ്ഥയ്ക്ക് അത് കാരണമാവും. അപ്പോള്‍ സൗദിയും ആണവരാഷ്ട്രമായി മാറേണ്ടിവരും.

ഉപയോഗിക്കാനാവില്ല എന്നതിനാല്‍ ആണവായുധങ്ങള്‍ കൈവശം വെക്കുന്നതു കൊണ്ട് പ്രയോജനമില്ല. ആണവായുധങ്ങള്‍ ലഭ്യമാകുന്നത് നല്ല കാര്യവുമല്ല. ആണ വായുധം കൈവശം വെക്കുന്ന രാജ്യം മറ്റെല്ലാ രാജ്യങ്ങളുമായും യുദ്ധത്തിലേര്‍പ്പെടുക യാണ്. സൗദിക്കും ഇറാനുമിടയിലെ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ചൈനയാണ് മുന്നോട്ടുവന്നത്. ഇറാനുമായുള്ള ബന്ധം ഇപ്പോള്‍ നല്ല രീതിയിലാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ രചിച്ച രാജ്യമാണ് സൗദിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ശക്തമായ സാമ്പത്തിക അടിത്തറയില്‍ രാജ്യം അതിവേഗത്തില്‍ പുരോഗതി പ്രാപിച്ചുവരികയാണ്. രാജ്യത്തിന്റെ പെട്രോളിയം നയം വിപണിക്ക് അനുസരിച്ചുള്ളതാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും വിപണി സ്ഥിരതയ്ക്ക് സൗദി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

സൗദിയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കുന്നതിന് അമേ രിക്ക നടത്തുന്ന ശ്രമങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. ഫലസ്തീനികളുടെ കഷ്ട പ്പാടുകള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള കരാര്‍ ഒപ്പുവെക്കാന്‍ അമേരിക്കയുമായി സൗദി ചര്‍ച്ച നടത്തുന്നുണ്ട്. ബൈഡന്‍ ഭരണകൂടം അതില്‍ വിജയിച്ചാല്‍ ശീതയുദ്ധ ത്തിന് ശേഷമുള്ള ഏറ്റവും വലിയ കരാറായിരിക്കും ഇത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് ഫലസ്തീന്‍ പ്രശ്‌നം വളരെ പ്രധാനമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവര്‍ത്തിച്ചു.

ഫോക്‌സ് ന്യൂസിലെ വെറ്ററന്‍ ബ്രോഡ്കാസ്റ്ററും ചീഫ് പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റു മായ ബ്രെറ്റ് ബെയര്‍ ആണ് സൗദിയിലെത്തി കിരീടാവകാശിയുമായി അഭിമുഖം നടത്തിയത്. സൗദിയില്‍ ക്യാംപ് ചെയ്ത് വിവിധ മേഖലകളില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിവരുന്ന ബ്രെറ്റ് ബെയര്‍ നിരവധി മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി.


Read Previous

ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മിറ്റി അംഗത്വ കാർഡുകള്‍ വിതരണം ചെയ്തു, നവ നേതൃത്വം ഒക്ടോബർ 30 നു മുൻപ് നിലവില്‍ വരും

Read Next

സൗദി ദേശീയദിനം: ലുലുവും ‘ഏരിയലും’ നിലവിലെ ഗിന്നസ് പട്ടിക തകർത്ത് പുതിയ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »