പ്രവാസികൾക്ക് സൗദി ജവാസാത്ത് നിർദേശം; കുട്ടികളുടെ വിരലടയാളം രേഖപ്പെടുത്തൽ ആറു വയസ്സ് തികഞ്ഞാൽ നിർബന്ധം


റിയാദ്: കുടുംബ സമേതം സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികള്‍ മക്കള്‍ക്ക് ആറ് വയസ്സ് തികയുമ്പോള്‍ അവരുടെ വിരലടയാളം രേഖപ്പെടുത്തണമെന്ന കാര്യം ഓര്‍മപ്പെടുത്തി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അഥവാ ജവാസത്ത്. എക്സിറ്റ്/റീ-എന്‍ട്രി വിസ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിന് ജവാസാത്തില്‍ കുട്ടിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും വിരലടയാളം രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധ മാണെന്ന് അതോറിറ്റി അതിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ നല്‍കിയ പോസ്റ്റില്‍ ഓര്‍മിപ്പിച്ചു.

ആറ് വയസ്സ് തികഞ്ഞ കുട്ടിക്കായാലും മുതിര്‍ന്ന കുടുംബാംഗത്തിനായാലും ബയോമെട്രിക്‌സ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത് മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ അബ്ശിര്‍ വഴിയാണ്. ആദ്യമായി ബയോമെട്രിക്‌സിനായി ജവാസാത്തില്‍ അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യകുകയാണ് വേണ്ടത്. അതിനുള്ള നടപടിക്രമങ്ങള്‍ ചുവടെ:

അബ്ശിര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സ്വന്തം അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
സേവന പേജില്‍, ‘അപ്പോയിന്‍റ്മെന്‍റ്’ വിഭാഗം എടുത്ത് ‘പാസ്‌പോര്‍ട്ട്’ തിരഞ്ഞെടുക്കുക.
‘സേവനത്തിലേക്ക് തുടരുക’ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ‘ഒരു പുതിയ അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യുക’ എന്നത് തെരഞ്ഞെടുക്കുക. അപ്പോയിന്‍റ്മെന്‍റ് ഇനമായി ‘റെസിഡന്‍റ് സര്‍വീസസ്’ തിരഞ്ഞെടുക്കുക. നിങ്ങളുടെ താമസസ്ഥലവും അടുത്തുള്ള ജവാസാത്ത് ഓഫീസും തിരഞ്ഞെടുക്കുക.ലഭ്യമായ സ്ലോട്ടുകളില്‍ നിന്ന് അനുയോജ്യമായ സമയവും തീയതിയും തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘അപ്പോയിന്‍റ്മെന്‍റ് വിശദാംശങ്ങള്‍ സ്ഥിരീകരിക്കുക’ എന്നത് ക്ലിക്ക് ചെയ്യുക.

ബുക്ക് ചെയ്ത സമയത്ത് ജവാസാത്ത് ഓഫീസ് സന്ദര്‍ശിക്കുമ്പോള്‍, പാസ്പോര്‍ട്ട്, ഇഖാമ എന്നിവയും സ്ഥിരീകരിച്ച അപ്പോയിന്‍റ്മെന്‍റിന്‍റെ പ്രിന്റൗട്ടോ സ്‌ക്രീന്‍ഷോട്ടോ കൂടി കൈയില്‍ കരുതണം. കുട്ടിയുടെ ബയോമെട്രിക്സ് പൂര്‍ത്തിയാക്കാന്‍ അപ്പോയിന്‍റ് പ്രകാരം എത്തിയ വിവരം ഓഫീസില്‍ അറിയിക്കണം. അവിടെ നിന്ന് നല്‍കുന്ന വ്യക്തിഗത വിശദാംശങ്ങളുള്ള ഒരു ഫോം പൂരിപ്പിച്ച് നല്‍കിയ ശേഷമാണ് വിരലടയാളം സ്‌കാന്‍ ചെയ്യുക.

ഫിംഗര്‍ പ്രിന്‍റ് രേഖപ്പെടുത്തിയാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അത് അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ അപ്‌ഡേറ്റാവും. അത് പരിശോധിക്കാനും അബ്ശിറില്‍ സംവിധാനമുണ്ട്. അബ്ശിര്‍ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത് സേവന പേജിലേക്ക് പോയി ‘അന്വേഷണങ്ങള്‍’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്, ‘പാസ്പോര്‍ട്ടുകള്‍’ എന്ന വിഭാഗം കണ്ടെത്തി ‘പബ്ലിക് ക്വറി ഫിംഗര്‍ പ്രിന്റ് എന്റോള്‍മെന്റ്’ തിരഞ്ഞെടുക്കുക. ഇഖാമ നമ്പറും (ഐഡി നമ്പര്‍) ക്യാപ്ച കോഡും നല്‍കിയ ശേഷം ഫിംഗര്‍ പ്രിന്‍റ് അപഡേറ്റായോ എന്ന കാര്യം പരിശോധിക്കാം. വ്യൂ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഒന്നുകില്‍ ഫിംഗര്‍പ്രിന്‍റ് എന്റോ ള്‍മെന്‍റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു എന്ന് കാണിക്കും. അല്ലെങ്കില്‍ ‘രേഖകളൊന്നും കണ്ടെത്തിയില്ല’ എന്ന സന്ദേശം ഡിസ്‌പ്ലേയില്‍ വരും. ഇതിനര്‍ഥം ഫിംഗര്‍ പ്രിന്‍റ് അതുവരെ സിസ്റ്റത്തില്‍ അപ്ഡേറ്റ് ആയില്ല എന്നാണ്.


Read Previous

സ്വന്തമായി കാറും ബൈക്കും വിമാനം വരെയുള്ളവരുണ്ട്: ഒരു ഇന്ത്യക്കാരന് സ്വന്തമായി തീവണ്ടിയുണ്ട്, ആരാണയാള്‍

Read Next

യുഎഇ പൊതുമാപ്പ്; മൂന്നാം ദിവസവും വൻ തിരക്ക്; പരമാവധി പേർക്ക് ജോലി നൽകാൻ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »