റിയാദ്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ന്യൂയോർക്ക് എക്സിക്യൂട്ടീവ് ഓഫീസിലെ രാഷ്ട്രീയ കാര്യ ഓഫീസറായി സൗദി വനിതാ അഭിഭാഷക ജൂദ് വാസില്‍ അല്‍ ഫാരിഥി. ഈ പദവിയിലേക്ക് എത്തുന്ന ആദ്യ അറബ് വനിതയാണ് ജൂദ് വാസില്‍ അല്‍ ഫാരിഥി. കഴിഞ്ഞ മൂന്ന് വർഷമായി ഐക്യരാഷ്ട്ര സഭയില്‍ പ്രവർത്തിക്കുകയാണ് ജൂദ്. ഒരു വർഷത്തോളം സെക്രട്ടറി ജനറലിന്റെ റൂള്‍ ഓഫ് ലോ യൂണിറ്റിലും പ്രവർത്തിച്ചു.

നേരത്തെ, പൊളിറ്റിക്കൽ ആൻഡ് പീസ് ബിൽഡിംഗ് അഫയേഴ്സ് വകുപ്പിലും മധ്യേഷ്യ, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ യുഎൻ സെക്രട്ടറി ജനറലിന്റെ സമാധാന ബിൽഡിംഗ് ഫണ്ടിലും പ്രവർത്തിച്ചിട്ടുണ്ട്. പീസ് ആൻഡ് സെക്യൂരിറ്റി പില്ലർ ആൻറി റേസിസം ആക്ഷൻ ഗ്രൂപ്പിന്റെ കോ-ചെയർമാനായും പ്രവർത്തിച്ചു.സമാധാനം, കാലാവസ്ഥ, സ്ത്രീ യുവജന ശാക്തീകരണം, സംഘർഷം, ഇൻഫർമേഷൻ മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്ന മേഖലകളാണ് പുതിയ ജോലിയില്‍ ജൂദിനുളള ചുമതലയില്‍ ഉള്‍പ്പെടുന്നത്.
2015 ല്‍ ബ്രിട്ടണിലെ സ്വാന്‍സി സർവ്വകലാശാലയില്‍ നിന്ന് നിയമത്തിലും രാഷ്ട്രീയ ത്തിലും ബിരുദം നേടിയിട്ടുണ്ട് ജൂദ്. 2018 ല്‍ ലണ്ടന്‍ സോസ് സർവ്വക ലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. റിയാദിലെ യു.എൻ ഓഫിസ്, കാലിഫോർണിയയിലെ ഫെഡറൽ കോടതി, ബ്രിട്ടൻ, യു.എസ്, യു.എ.ഇ എന്നിവിട ങ്ങളിലെ അന്താരാഷ്ട്ര നിയമസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ജൂദ് പരിശീലനം പൂർത്തിയാക്കിയത്.