സൗദി ലുലു അറുപതാമത്തെ ഹൈപ്പർമാർക്കറ്റ് അസിർ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിൽ ഉദ്‌ഘാടനം ചെയ്തു.


ഖമീസ് മുഷൈത്ത്: റീട്ടെയിൽ രംഗത്തെ പ്രബലരായ ലുലു ഗ്രൂപ്പ് സൗദി അറേബ്യയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ അസിർ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിൽ തങ്ങളുടെ അറുപതാമത്തെ ഹൈപ്പർമാർക്കറ്റ് ഉദ്‌ഘാടനം ചെയ്തു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലിയുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ ഖമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൾ അസീസ് ബിൻ മുഷൈത്താണ് ഉദ്‌ഘാടനം നിർവഹിച്ചത്. സൗദിയിൽ ഉടനീളം അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലയായി ലുലുവിനെ മാറ്റിയ എല്ലാ പ്രത്യേകതകളും നിറഞ്ഞതാണ് പ്രശസ്തമായ മുജാൻ പാർക്ക് മാളിൽ 71,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ലുലു ഹൈപ്പർമാർക്കറ്റ്.

“മിതമായ വിലയിൽ മികച്ച ഗുണനിലവാരത്തിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മാത്രം നൽകുന്ന ലുലുവിന്റെ പ്രതിബദ്ധത മനസ്സിലാക്കിയ സൗദി ഉപഭോക്താക്കളുടെ പിന്തുണയാണ് ലുലുവിന്റെ വളർച്ചയിൽ നിർണായകമായ പങ്ക്‌ വഹിച്ചത്.

നഗരങ്ങളിലെ സേവനം മാത്രമല്ല, ഉൾപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കും ദീർഘ ദൂരം യാത്ര ചെയ്യാതെ വേണ്ടതെല്ലാം വാങ്ങാനാവുക എന്ന ലക്ഷ്യത്തോടെ അത്തരം പ്രദേശങ്ങളിലും ലുലു പ്രവർത്തിക്കുന്നുണ്ട്. 

ലോകോത്തര ഷോപ്പിംഗ് അനുഭവം ഓരോരുത്തർക്കും നൽകിക്കൊണ്ട് ആവശ്യമായ തെല്ലാം ഞങ്ങൾ നൽകുമെന്ന് ഉറപ്പ് തരുന്നു എന്ന് ഉദ്‌ഘാടന വേളയിൽ എം.എ യൂസഫലി പറഞ്ഞു. കൂടാതെ സ്വദേശികൾക്കും ഇന്ത്യക്കാർക്കും ലുലുവിൽ മികച്ച ജോലി നൽകുന്നതിനായി കൃത്യമായ റിക്രൂട്മെന്റ് പ്രോസസ്സിലൂടെ ട്രെയിനിംഗും മറ്റ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

“മികച്ച ഭാവി കെട്ടിപ്പടുക്കുവാനായുള്ള സൗദി ഭരണാധികാരികളുടെ ലക്ഷ്യത്തി നോടപ്പം ലുലു മാനേജ്മെന്റിന്റെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് സൗദിയിലെ ലുലുവിന്റെ വളർച്ച. സൗദിയിലെ ലുലുവിന്റെ വിപുലീകരണത്തിന്റെ ഭാഗമായി 17 പുതിയ സ്റ്റോറുകൾ കൂടെ സമീപ ഭാവിയിൽ തുറക്കുമെന്നും അതിന്റെ ഭാഗമായി സ്വദേശികൾക്കും വിദേശികൾക്കും തൊഴിലവസരങ്ങൾ ഒരുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു

സൗദി അറേബ്യയുടെ വളർച്ചയിൽ ഒരു ഭാഗമാവുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. സുസ്ഥിര വികസന തന്ത്രങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരും. ഞങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്‌തു തരുന്ന ഭരണാധികാരികൾക്ക് നന്ദി അറിയുക്കുന്നതായി യൂസഫലി കൂട്ടിച്ചേർത്തു.

മാളിന്റെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ലുലു സ്റ്റോർ ഉപഭോക്തൃ സൗകര്യം മുൻനിർത്തി ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ലേഔട്ട് ഡിസൈനിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഉത്പന്നങ്ങൾ നൽകുന്ന സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ലുലു കണക്റ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗം, ലുലു ഫാഷൻ സ്റ്റോർ തുടങ്ങിയ സെക്ഷനുകളും ഉണ്ടാകും.

1100 കാർ പാർക്കിംഗ് സൗകര്യം , 12 ചെക്ക് ഔട്ട് കൗണ്ടറുകൾ , 4 സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങളും ലുലുവിൽ ലഭ്യമാണ്. കൂടാതെ പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന കമ്പനിയുടെ നയം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഗ്രീൻ ചെക്ക്ഔട്ട് കൗണ്ടറുകളും ഉണ്ട്. പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇ-രസീത് ചെക്ക്ഔട്ടും ലുലുവിൽ ഒരുക്കിയിട്ടുണ്ട്

ആരോഗ്യകരമായ ഡയറ്റ് ഫൂഡ്, ‘ഫ്രീ ഫ്രം’ ഫൂഡ് ഐറ്റംസിന്റെ വിപുലമായ ശ്രേണി, പെറ്റ് ഫൂഡ്, സുഷി, അടങ്ങുന്ന സീഫൂഡ് സെക്ഷൻ, പ്രീമിയം മീറ്റ്, തുടങ്ങി ഇറക്കുമതി ചെയ്‌ത ഉത്പന്നങ്ങളടക്കം നിങ്ങൾക്കായി ലുലുവിൽ സജ്ജമാണ്.

സൈഫി രൂപാവല ,സിഇഒ , ലുലു ഗ്രൂപ്പ് അഷറഫ് അലി എം എ ,എക്സിക്യൂട്ടീവ് ഡയറക്ടർ , ലുലു ഗ്രൂപ്പ് , ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, ലുലു പടിഞ്ഞാറൻ പ്രവിശ്യ റീജണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


Read Previous

രജനികാന്ത് അബുദാബിയിലെത്തിയത് വെറുതെയല്ല,​ യു എ ഇയുടെ ഗോൾഡൻ വിസ സ്വീകരിച്ച് സൂപ്പർതാരം

Read Next

പക്ഷിപ്പനി സ്ഥിരീകരിച്ചു; വളർത്തു പക്ഷികളെ കൊന്നൊടുക്കും, പക്ഷിയുല്‍പ്പന്നങ്ങളുടെ വിൽപനയും കടത്തലും നിരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »