ഇ​ന്ത്യ​ സന്ദർശിച്ച് സൗ​ദി വ്യ​വ​സാ​യ,ധാ​തു​വി​ഭ​വ മ​ന്ത്രി


റി​യാ​ദ്​: സൗ​ദി വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ​ഖു​റൈ​ഫ് ഇന്ത്യ സന്ദർശിച്ചു. രാ​സ​വ​ളം മ​ന്ത്രി ജ​ഗ​ത് പ്ര​കാ​ശ് ന​ദ്ദ, ഇ​രു​മ്പു​രു​ക്ക്​-​ഘ​ന​വ്യ​വ​സാ​യ മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ എ​ന്നി​വ​രു​മാ​യി​ട്ടാ​യി​രു​ന്നു​ കൂ​ടി​ക്കാ​ഴ്ച.

പെ​ട്രോ​കെ​മി​ക്ക​ൽ​സ്, രാ​സ​വ​ള​ങ്ങ​ൾ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഹെ​വി മെ​ഷി​ന​റി, കാ​റു​ക​ൾ, സ്പെ​യ​ർ പാ​ർ​ട്​​സ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കുറിച്ചാണ്​ ഇ​ന്ത്യ​ൻ മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച നടത്തിയത്.

കൂടാതെ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ വ്യ​വ​സാ​യ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. പെ​ട്രോ​കെ​മി​ക്ക​ൽ​സ്, രാ​സ​വ​ളം മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത സ​ഹ​ക​ര​ണം ആ​ഴ​ത്തി​ലാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും വ്യ​വ​സാ​യി​ക ഏ​കീ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെയ്തു. വ്യ​വ​സാ​യ​ത്തി​നു​ള്ള ദേ​ശീ​യ ത​ന്ത്ര​വും ഇ​രു​മ്പു​രു​ക്ക് മേ​ഖ​ല​യു​ടെ പ്രാ​ധാ​ന്യ​വും കൂ​ടി​ക്കാ​ഴ്​​ച​ക​ളി​ൽ ചർച്ചയായി.


Read Previous

സൗ​ദി സ​ന്ദ​ർ​ശി​ക്കാനൊരുങ്ങി ഡോ​ണ​ൾ​ഡ്​ ട്രം​പ്

Read Next

ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനകൾ വ്യക്തിപരം, ഇന്ത്യയ്ക്ക് പങ്കില്ല’; ബംഗ്ലാദേശിന് മറുപടിയുമായി ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »