വലിയ അളവില്‍ ചൂട് കൂടാനും അതുവഴി തീപിടിത്തത്തിനും സാധ്യത; ചില പവര്‍ ബാങ്ക് മോഡലുകള്‍ പിന്‍വലിച്ച് സൗദി വാണിജ്യ മന്ത്രാലയം


റിയാദ്: വിപണിയില്‍ നിന്ന് ആങ്കര്‍ കമ്പനിയുടെ ചില പവര്‍ ബാങ്ക് മോഡലുകള്‍ പിന്‍വലിച്ച് സൗദി വാണിജ്യ മന്ത്രാലയം. ആങ്കര്‍ കമ്പനിയുടെ പോര്‍ട്ടബിള്‍, മാഗ്‌നറ്റിക് ബാറ്ററികള്‍ ആണ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവിറക്കിയത്. വലിയ അളവില്‍ ചൂട് കൂടാനും അതുവഴി തീപിടിത്തത്തിനുമുള്ള സാധ്യത കണക്കിലെടു ത്താണ് തീരുമാനം.

ആങ്കര്‍ കമ്പനിയുടെ A1642, A1647, A1652 എന്നീ മോഡലുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട്, ഈ ഉല്‍പ്പന്ന ങ്ങള്‍ തിരികെ നല്‍കാനും വാങ്ങിയ തുക റീഫണ്ട് നല്‍കാനും മന്ത്രാലയം ആവശ്യ പ്പെട്ടു. ഈ ഉല്‍പ്പന്നങ്ങളുടെ ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.


Read Previous

നീതിയിൽ അധിഷ്​ഠിതമായ ലോകക്രമം ഉണ്ടാകാൻ ഐക്യരാഷ്​ട്രസഭയിൽ അടിമുടി മാറ്റം അനിവാര്യം: സൗദി അറേബ്യ

Read Next

സേവന മികവിന് ആദരം; ഡോക്ടർ ദമ്പതികൾക്ക് സൗദി പൗരത്വം നൽകി; കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ.ഷിറീൻ റാഷിദ് കബീർ ദമ്പതികൾക്കാണ് അപൂർവ നേട്ടം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »