Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി ദേശിയദിനവും -ഓണവും “പ്രവാസി സ്നേഹോത്സവം ” റിയാദ് മെട്രോ ബസ്സില്‍ സഞ്ചരിച്ച് വേറിട്ട ആഘോഷം സംഘടിപ്പിച്ച് ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍.


റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ ഓണവും സൗദി അറേബ്യയുടെ 93-മത് ദേശിയദിനവും പ്രവാസി സ്നേഹോത്സവം2023″ എന്ന പേരില്‍ ആഘോഷിച്ചു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷപരിപാടി കേക്ക് മുറിച്ചാണ് ആഘോഷിച്ചത്, കലാ സാംസ്കാരിക പരിപാടിക്ക് പുറമേ റിയാദ് മെട്രോ ബസ്‌ യാത്രയും ഒരുക്കി ആഘോഷം പൊടിപൊടിച്ചു ജി എം എഫ് പ്രവര്‍ത്തകര്‍

സൗദി ദേശിയദിനവും -ഓണവും ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ “പ്രവാസി സ്നേഹോത്സവം ” പ്രമുഖ എഴുത്തുകാരൻ ജോസഫ് അതിരുങ്കിൽ ഉദ്ഘാടനം ചെയ്യുന്നു

മലാസ് അൽമാസ് ഫാമിലി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ആഘോഷപരി പാടിയുടെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം പ്രമുഖ എഴുത്തുകാരൻ ജോസഫ് അതിരുങ്കിൽ ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജി എം എഫ് സെൻട്രൽ കമ്മറ്റി മീഡിയ കോർഡി നേറ്റർ സുലൈമാൻ വിഴിഞ്ഞം മുഖ്യ പ്രഭാക്ഷണം നടത്തി

ആഘോഷ പരിപാടികള്‍ക്ക് ശേഷം റിയാദ് മെട്രോയില്‍ യാത്ര സംഘടിപ്പിച്ച് ദേശിയദിനം വിത്യസ്തമാക്കി ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍.  കുടുംബത്തോടൊപ്പമാണ് ബസ്സ് യാത്ര ഒരുക്കിയത്. അന്നം നല്‍കുന്ന രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദേശീയ പതാക ഏന്തിയാണ് ജിഎംഎഫ് പ്രവര്‍ത്തകര്‍ മെട്രോ ബസ്സില്‍ യാത്ര നടത്തിയത്

ആശംസകള്‍ നേര്‍ന്നുകൊണ്ട് ഡോ: ജയചന്ദ്രന്‍ , ഇബ്രാഹിം സുബുഹാന്‍, ജി എം എഫ് ജി സി സി ചെയര്‍മാന്‍ റാഫി പാങ്ങോട് , ജി സി സി മീഡിയ കോര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, , അബ്ദുള്ള വല്ലാഞ്ചിറ ഒ ഐ സി സി , സുധീര്‍ കുമ്മിള്‍ നവോദയ, നാസര്‍ ലൈസ്, രാജു പാലക്കാട് സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ. നാഷണൽ കമ്മറ്റി പ്രസിഡൻ്റ് അസീസ് പവിത്ര, ട്രഷറർ ഷാജഹാൻ കാഞ്ഞിരപ്പള്ളി, ജോയിന്റ് ട്രഷറർ ടോം ചാമക്കാലായിൽ, വൈസ് പ്രസിഡന്റ് ഡാനി ഞാറക്കൽ, അഷറഫ് ചേലമ്പ്ര ഷാജിദ, സുധീർ പാലക്കാട്. നൗഷാദ് തൊടുപുഴ, സത്താർ മാവൂർ, റഷീദ് മൂവാറ്റുപുഴ, ഹരികൃഷ്ണൻ കണ്ണൂർ. നവാസ് കണ്ണൂർ, സജീർ ചിതറ, നൗഷാദ് മെട്രോ, ബാബു പൊറ്റക്കാട്ട്, ഉണ്ണികൃഷ്ണൻ, നിഷ ബിനീഷ്, നീതു ബാബു, നിതാ ഹരി, സാമൂഹ്യപ്രവർത്തക സൗദി വനിത സാറാ ഫഹദ്. നിബു കാട്ടാക്കട, ഷാനവാസ്, നിഷാദ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു ജനറല്‍ സെക്രട്ടറി ഷഫീന സ്വാഗതവും സുബൈര്‍ കുമ്മിള്‍ നന്ദിയും പറഞ്ഞു

താലപൊലി മേളങ്ങളോടെ മഹാബലിയെ ആർപ്പുവിളിയുമായി സാംസ്കാരിക സമ്മേളന വേദിയിലേക്ക് എത്തിച്ച് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു, കുട്ടികൾ അവതരി പ്പിച്ച തിരുവാതിര കളിയും നാടോടി നൃത്തവും നാടൻ പാട്ടുകളും തുടർന്ന് പ്രോഗ്രാം കോഡിനേറ്റർ കുഞ്ഞുമുഹമ്മദ് നിയന്ത്രിച്ച് ഓണപ്പാട്ടുകളുമായി ഗാനമേളയും ചടങ്ങിനു കൊഴുപേകി. ആശാ സലീം, ടീനു മാത്യു എന്നിവര്‍ അവതരാകരായിരുന്നു.


Read Previous

10-ാമത് കേളി ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം

Read Next

രാവിലെ മൃതദേഹങ്ങൾ കണ്ടു, രാത്രി കുഴിച്ചിട്ടു; പുറത്തുവരാതിരിക്കാൻ ബ്ലേഡ് കൊണ്ട് കീറി’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »