ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സഫ മക്ക മെഡി ക്കൽ സെന്റർ “അറബ് കഫെ ” എന്ന ശീർഷകത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രവും പൈത്രകവും അഭിവൃദ്ധിയും വിളിച്ചറി യിക്കുന്ന അറബ് കവിതകളും ഗാനങ്ങളും കുട്ടികളുടെ കല വിരുന്നുകളുമാണ് അറബ് കഫെയിൽ കാഴ്ച്ചക്കാർക്കായി ഒരുങ്ങിയത്. പ്രശസ്ത സൗദി ഗായകരായ മുഹമ്മദ് അൽ അമ്രി,മിസ്ഫർ അൽ ഖഹ്താനി എന്നിവർ നേതൃത്വം നക്കുന്ന “വതർ നജദ്” ബാൻഡാണ് സഫ മക്കക്ക് വേണ്ടി പരിപാടികൾ അവതരിപ്പിച്ചത്. സഫ മക്ക മെഡിക്കൽ സെന്ററിലെ വിദേശികളും സ്വദേശികളുമായ കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു.

93 മത് ദേശീയ ദിനം ആഘോഷിക്കുമ്പോൾ ഈ രാജ്യം വ്യത്യസ്ത മേഖലകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു. ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ നിശ്ചയദാർദ്ദ്യമാണ് അടിമുടിയുള്ള സൗദി അറേബ്യയുടെ മാറ്റം സാധ്യമാക്കിയതെന്ന് കഫെ ഉത്ഘാടനം ചെയ്ത് സംസാരിച്ച ക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ ഫഹദ് അൽ ഒനൈസി പറഞ്ഞു.

മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും സന്ദർശകരും ഒന്നിച്ച് കേക്ക് മുറിച്ചും മധുരം പങ്കിട്ടും ആഘോഷത്തിന് പൊലിമയേറ്റി.,മുഹമ്മദ് അൽ നഹ്ദി,ഹയ അബ്ദുൽ അസീസ് അൽ ബഷരി,ഹിബ അൽ സയീദ്,മനാൽ അഹ്മദ്,ഹേല അബ്ദുറഹ്മാൻ, മറം അൽ ഷഹ്റാനി,ഹനാൻ മുബാറക്,നൂറ നാസർ,റീം ഹാമിദ്, ബഷായിർ ഡോ : ജോയ്,ഡോ.അനിൽ കുമാർ,ഡോ.ഷാജി, ഡോ: ഹൈദർ,ഡോ.ഗുലാം ഡോ.മുഹമ്മദ്, എന്നിവർ ചടങ്ങിന് നേത്രത്വം നൽകി.

ഫോട്ടോ : സഫ മക്ക ഹാളിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷപരി പാടികളുടെ ഭാഗമായി ഡോക്ടർമാരും മാനേജ്‌മെന്റ് പ്രതിനിധികളും ചേർന്ന് കേക്ക് മുറിക്കുന്നു ,
