
റിയാദ്: 94-ാം ദേശീയ ദിനം ആഘോഷങ്ങള്‍ക്ക് തുടക്കമായി ഇത്തവണയും വിപുലവും വര്‍ണശബളവുമായ ഒരുക്കമാണ് സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വിവിധ പരിപാടി കളും പ്രവര്‍ത്തനങ്ങളുമായി വ്യോമസേന രംഗത്തുണ്ടാവും. 17 നഗരങ്ങളില്‍ വ്യോമ സേനയുടെ എയര്‍ഷോ അരങ്ങേറും. രാജ്യം രൂപികരിച്ച് 94 വർഷം പൂർത്തീകരിച്ച തിന്റെ ആഘോഷമാണ് സൗദിയിലെങ്ങും അരങ്ങേറുക. സെപ്റ്റംബർ 23നാണ് സൗദിയിൽ ദേശീയ ദിനമെങ്കിലും രണ്ടാഴ്ച നീളുന്ന പരിപാടികൾക്ക് വെള്ളിയാഴ്ച മുതല്‍ തന്നെ തുടക്കമായി. സൗദിയിലെ മുഴുവൻ നഗരങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ നടക്കും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങൾ തുടരും. നമ്മൾ സ്വപ്നം കാണും നമ്മൾ നേടും എന്ന തലക്കെട്ടിലാണ് ആഘോഷ പരിപാടികൾ നടക്കുക
റിയാദില്‍ സെപ്തംബര്‍ 22, 23 തീയതികളില്‍ കൈറോവാന്‍ ഡിസ്ട്രിക്റ്റിലെ ഉമ്മു അജ്ലാന്‍ പാര്‍ക്കില്‍ വൈകീട്ട് 4.30 ന് ആയിരിക്കും. ആഘോഷങ്ങള്‍ നടക്കുക എഫ്-15, ടൊര്‍ണാഡോ, ടൈഫൂണ്‍ വിമാനങ്ങളാണ് ആകാശത്ത് വിസ്മയം തീര്‍ക്കുക. ഇതിന് പുറമെ നിരവധി എയര്‍ ബേസുകളില്‍ ഗ്രൗണ്ട് ഷോകളും നടക്കും. വ്യോമസേനയുടെ ‘സൗദി ഫാല്‍ക്കണ്‍സ് ടീം’ ആണ് അഭ്യാസങ്ങളില്‍ പങ്കെടുക്കുക.
സെപ്തംബര്‍ 22, 23 തീയതികളില്‍ ഖമീസ് മുഷൈത് (ബോളിവാര്‍ഡ് – തംനിയ – സറാത് ഉബൈദ), അബ്ഹ (കിങ് ഖാലിദ് റോഡ് – ആര്‍ട്ട് സ്ട്രീറ്റ്), അമീര്‍ മുഹമ്മദ് ബിന്‍ സഊദ് പാര്‍ക്ക്, അമീര്‍ ഹുസാം ബിന്‍ സഊദ് പാര്‍ക്ക്, അല്‍ബാഹയിലെ റഗദാന്‍ ഫോറസ്റ്റ് എന്നിവിടങ്ങളില്‍ വൈകീട്ട് അഞ്ചിന് ഷോകള്‍ അരങ്ങേറും.
ജിസാന്‍ കോര്‍ണിഷ്, കിങ് ഫൈസല്‍ റോഡ്, തബൂക്കിലെ അമീര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ പാര്‍ക്ക്, ത്വാഇഫിലെ അല്‍റുദ്ദാഫ് പാര്‍ക്ക്, അല്‍ശിഫ, അല്‍ഹദ എന്നിവിടങ്ങള്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ വൈകീട്ട് 5.30-ന് എയര്‍ ഷോക്ക് സാക്ഷിയാകും. സെപ്തംബര്‍ 24ന് നജ്റാനിലെ കിങ് അബ്ദുല്‍ അസീസ് പാര്‍ക്കിലും അല്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് പാര്‍ക്കിലും വൈകീട്ട് അഞ്ചിനും അല്‍ ഖര്‍ജില്‍ വൈകീട്ട് 4.30 നും ഷോകള്‍ നടക്കും.
സെപ്തംബര്‍ 26, 27 തീയതികളില്‍ അല്‍ ഖോബാറിലെ വാട്ടര്‍ഫ്രണ്ടിലും സെപ്തംബര്‍ 30ന് ഹഫര്‍ അല്‍ബാത്വിനിലെ ഹാല മാളിനടുത്തും ഒക്ടോബര്‍ രണ്ടിന് വൈകീട്ട് 4.30ന് അല്‍ജൗഫ് സകാക്ക പബ്ലിക് പാര്‍ക്കിലും എയര്‍ഷോകള്‍ വിസ്മയ പ്രപഞ്ചം ഒരുക്കും. റിയാദ്, ജിദ്ദ, ജുബൈല്‍ എന്നിവിടങ്ങളിലും നിരവധി നാവിക താവളങ്ങളിലും റോയല്‍ സൗദി നേവി നിരവധി ആഘോഷപരിപാടികള്‍ ഒരുക്കും. റിയാദിലെ ദറഇയ ഗേറ്റില്‍ സൈക്കിള്‍ യാത്രക്കാരുടെ മാര്‍ച്ച് സംഘടിപ്പിക്കും.
ജിദ്ദയില്‍ നാവിക കപ്പലുകളുടെ ഷോ,’സഖ്ര്‍ അല്‍ബഹര്‍’ വിമാനങ്ങളുടെ എയര്‍ ഷോ, ഡൈവേഴ്സ് ലാന്‍ഡിങ് ഓപ്പറേഷന്‍, സൈനിക വാഹനങ്ങളുടെ മാര്‍ച്ച്, നാവികസേന രക്തസാക്ഷികളുടെ മക്കള്‍ അണിനിരക്കുന്ന മാര്‍ച്ച് എന്നിവയുണ്ടാകും. കൂടാതെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനവും ‘ഹിസ് മജസ്റ്റി’ കപ്പലുകളുടെ രാത്രി പ്രദര്‍ശനവും സംഘടിപ്പിക്കും.
‘സഖ്ര്‍ അല്‍ജസീറ ഏവിയേഷന്‍ മ്യൂസിയം’ ദേശീയ ദിനാഘോഷത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ചരിത്രവും സംസ്‌കാരവും വിനോദവും സമന്വയിപ്പി ക്കുന്ന സമ്പന്നമായ അനുഭവം ആസ്വദിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കും. സെപ്തംബര്‍ 21, 22, 23 തീയതികളില്‍ വൈകീട്ട് 4.30 മുതല്‍ രാത്രി 11 വരെ മൂന്ന് ദിവസത്തേക്ക് മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറക്കും.